യു ടി ഖാദർ ഇനി കര്‍ണാടക സ്പീക്കര്‍

കര്‍ണാടക നിയമസഭ സ്പീക്കര്‍ ആയി യു ടി ഖാദറിനെ തെരെഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കര്‍ തെരെഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെയാണ് യു ടി ഖാദറിനെ തെരെഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. മംഗളൂരു എം.എൽ.എ ആണ് യു ടി ഖാദർ.

ഇന്നലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം നിയമസഭാ സെക്രട്ടറിക്ക് യു ടിഖാദര്‍ പത്രിക സമര്‍പ്പിച്ചത്. കര്‍ണാടക സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലീം-ന്യൂനപക്ഷ വിഭാഗക്കാരനാകും യു ടി ഖാദര്‍. ശനിയാഴ്ച്ചയാണ് പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റത്. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts