കർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്

vidhan soudha

ബെംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയും മുൻ മന്ത്രിയും മംഗളുരുവിൽ നിന്നുള്ള നിയമസഭാംഗവുമായ യു. ടി. ഖാദർ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കർണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കർ സ്ഥാനത്തെക്കാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്.

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

ഏകകണ്ഠമായി തിരഞ്ഞെടുത്താൽ കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മലയാളി മുസ്ലീം നേതാവാകും യു. ടി.ഖാദർ. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു യു. ടി. ഖാദർ. 2013ലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ആദ്യം ആരോഗ്യവകുപ്പും പിന്നീട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. മംഗളുരു മണ്ഡലത്തിൽ നിന്ന് ഖാദർ 22,977 വോട്ടുകൾക്കാണ് വിജയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts