നഗരത്തിൽ കനത്ത മഴ; ജാഗ്രത വർധിപ്പിച്ച് അധികൃതർ

ബെംഗളൂരു : നഗരത്തിൽ കനത്ത മഴ. ഇന്നലെ നഗരത്തിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമുണ്ടായി.

ഇതേ തുടര്‍ന്ന് നഗരത്തിലുടനീളം താല്‍ക്കാലിക മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനുളള ശ്രമത്തിലാണ് അധികാരികള്‍. ബെംഗളൂരുവില്‍ ഇന്ന് കനത്തമഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവില്‍ മണ്‍സൂണിന് മുമ്പുള്ള മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. മഴക്കെടുതിയില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 52 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണുളള അപകടങ്ങളും, ഇടിമിന്നലേറ്റുളള മരണവുമുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ബെംഗളൂരുവിന് പുറമെ പഴയ മൈസൂരു മേഖലയിലും മഴ നാശം വിതച്ചു. നഗരത്തില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി മുടങ്ങി. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ നഗരത്തിലുടനീളം താല്‍ക്കാലിക മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

മഴക്കെടുതി ദുരന്തനിവാരണത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായും (ഡിസി) ജില്ലാ പഞ്ചായത്ത് സിഇഒമാരുമായും യോഗം ചേര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts