അവസാന നാലുമാസം ബൊമ്മെ സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 44 കോടി

ബെംഗളൂരു : മുൻ ബി.ജെ.പി. സർക്കാരിന്റെ അവസാന നാലുമാസം പരസ്യങ്ങൾക്കായി ചെലവിട്ടത് 44.42 കോടി രൂപയെന്ന് കണക്കുകൾ. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ പ്രചാരണത്തിനും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള പരസ്യങ്ങളുമാണ് നൽകിയത്. അച്ചടി മാധ്യമങ്ങൾക്ക് 27.46 കോടി രൂപയും ചാനലുകൾ ഉൾപ്പെടെയുള്ള മറ്റു മാധ്യമങ്ങൾക്ക് 16.96 കോടിയും നൽകിയെന്നാണ് കണക്ക്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര, പ്രതിപക്ഷം സംഘടിപ്പിച്ച മേക്കേദാട്ടു യാത്ര എന്നിവയുടെ സമയത്ത് വിവിധ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള പരസ്യവും സർക്കാർ പ്രസിദ്ധീകരിച്ചു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാത ഉദ്ഘാടനസമയത്തും വലിയതുകയാണ് പരസ്യങ്ങൾക്കായി മാറ്റിവെച്ചത്.

എന്നാൽ എല്ലാ സർക്കാരുകളും പരസ്യം ചെയ്യാറുണ്ടെന്നും ഡൽഹി സർക്കാർ പരസ്യത്തിനായി നാലിരട്ടിയാണ് ചെലവഴിക്കുന്നതെന്നുമാണ് ബി.ജെ.പി.യുടെ വാദം. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പായി വൻതോതിൽ പരസ്യത്തിന് തുക ചെലവിട്ടതിൽ ലോകായുക്ത അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts