ദില്ലി യാത്ര റദ്ദാക്കി ഡി.കെ ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്ന സസ്‌പെന്‍സ് നിലനില്‍ക്കെ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഇന്നത്തെ ദില്ലി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. തന്റെ ലക്ഷ്യം കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമെന്ന…

Read More

മോദി സർക്കാരിന്റെ ഒൻപതാം വാർഷികം, രാജ്യത്ത് ഒരു മാസം നീളുന്ന പരിപാടികൾ

ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി ബി ജെ പി. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച്‌ ജൂണ്‍ 30നാണ് അവസാനിക്കുന്നത്. ക്യാമ്പയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കും. മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ…

Read More

എസ്എസ്എൽസി ഫലം തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്‌എഎസ്‌എല്‍സി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ മാസം ഒന്നിന് സ്‌കൂളുകള്‍ തുറക്കും. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തിച്ചേരുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയന്‍കീഴ് ബോയ്സ് സ്കുളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. വരാന്‍ പോകുന്ന വര്‍ഷം മുതല്‍ ഭിന്നശേഷി സൗഹൃദമായിരിക്കും അധ്യയനമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ക്യാംപസുകള്‍ ശുചീകരിക്കാന്‍…

Read More

നഷ്ടപ്പെട്ടു പോയ ഫോൺ ഇനി എളുപ്പം കണ്ടെത്താം

മൊബൈല്‍ ഫോണ്‍ മോഷണം പോയാലോ കളഞ്ഞുപോയാലോ അതിവേഗം ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സേവനവുമായി കേന്ദ്രസര്‍ക്കാര്‍. ദ സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സി.ഇ.ഐ.ആര്‍/CEIR) എന്ന ട്രാക്കിംഗ് സംവിധാനം മെയ് 17 മുതല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡി.ഒ.ടി/C-DOT) ആണ് ഈ സംവിധാനം വികസിപ്പിച്ചത്. എല്ലാ ജില്ലകളിലും സേവനം; ലക്ഷ്യം കുറ്റകൃത്യങ്ങള്‍ തടയല്‍ ഇതിനകം കേരളം അടക്കം 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സേവനം ലഭ്യമാണ്. മെയ് 17 മുതല്‍…

Read More

ബെംഗളുരു- ചെന്നൈ ട്രെയിൻ പാളം തെറ്റി

ബെംഗളുരു: ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബിൾ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം. ട്രെയിനിന്‍റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപകടത്തില്‍പെട്ട ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും.

Read More

വൈദ്യുതാഘാതമേറ്റ് പെയിന്റർ മരിച്ചു: ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: ദേവരച്ചിക്കനഹള്ളിയിൽ വൈദ്യുതാഘാതമേറ്റ ദാരുണമായ സംഭവത്തിൽ 28 കാരനായ ചിത്രകാരൻ മരിച്ചു. ബൊമ്മനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ച് ഉത്തരവാദികളായ ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ യജമാന ലേഔട്ടിൽ താമസിക്കുന്ന മിറാസുൽ ഇസ്ലാമാണ് മരിച്ചത്. പ്ലംബർ ആയ ഇസ്‌ലാമും ഭാര്യാ സഹോദരനും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ ദേവരച്ചിക്കനഹള്ളി റോഡിലെ ഒരു ഹാർഡ്‌വെയർ കടയിൽ പെയിന്റ് വാങ്ങാൻ പോയതായി ഇസ്‌ലാമിന്റെ സുഹൃത്ത് ഷംശുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു. ഇസ്ലാം തന്റെ സ്കൂട്ടർ ഒരു വൈദ്യുത തൂണിനോട് ചേർന്ന് നിർത്തി. സ്‌കൂട്ടറിന്റെ ഫുട്‌റെസ്റ്റിൽ പെയിന്റ് ബോക്‌സുകൾ വെച്ച…

Read More

എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച്ച; സിദ്ധരാമയ്യ ഡൽഹിയിലേക്ക് പുറപ്പെട്ടു

sidharamayya sidh

പാർട്ടിയിലെ സഹപ്രവർത്തകൻ ഡി.കെ.ശിവകുമാർ ഉൾപ്പെട്ട മുഖ്യമന്ത്രി പദത്തിനായുള്ള കടുത്ത മത്സരത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ എഐസിസി നേതാക്കളെ കാണാൻ ഇന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. കോൺഗ്രസിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ പാർട്ടിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി പ്രസിഡന്റ് എം മല്ലികാർജുൻ ഖാർഗെയെ അധികാരപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം സിദ്ധരാമയ്യയെയും ശിവകുമാറിനെയും ആവശ്യമെങ്കിൽ കൂടിയാലോചനകൾക്കായി ഡൽഹിയിലേക്ക് വിളിക്കുമെന്ന് കോൺഗ്രസ് നിരീക്ഷകൻ സുശീൽ കുമാർ ഷിൻഡെ നേരത്തെ പറഞ്ഞിരുന്നു. മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ…

Read More

ബിജെപി യിൽ വൻ അഴിച്ചു പണിക്കു സാധ്യത

ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കര്‍ണാടക ബിജെപിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കള്‍ ചരടുവലി തുടങ്ങിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു…

Read More

യാത്രക്കാരെ വലച്ച് ബെംഗളൂരുവിൽ നിന്ന് എയർ ഇന്ത്യ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ശനിയാഴ്ച 5 മണിക്കൂറും 30 മിനിറ്റും വൈകി ടേക്ക് ഓഫ് ചെയ്തത് 150-ലധികം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. വ്യക്തമായ വിവരങ്ങളില്ലാത്തതിനാൽ ചുറ്റും ആശയക്കുഴപ്പവും ദേഷ്യവും ആർത്തുയർന്നു. ഒഴിവാക്കാനാവാത്ത പ്രവർത്തന പ്രശ്നങ്ങളാണ് കാരണമായി എയർ ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിൽ ചൂണ്ടിക്കാട്ടുന്നത്. ഫ്ലൈറ്റ് എഐ 509 വൈകിട്ട് 7.15ന് പുറപ്പെടേണ്ടതായിരുന്നുവെങ്കിലും ഒടുവിൽ ഞായറാഴ്ച പുലർച്ചെ 12.50 നാണ് പുറപ്പെട്ടത്. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഡയറക്ടർ അഭിഷേക് പാണ്ഡെ ഉൾപ്പെടെയുള്ള യാത്രക്കാരാണ് നേരം വൈകിയതിൽ ഉൾപ്പെട്ടത്. ,…

Read More

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്ന് സൂചന: പ്രഖ്യാപനം ഇന്ന് രാത്രിയോടെ

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും എന്ന് സൂചന സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍. സോണിയ അടക്കമുള്ള നേതാക്കളുടെ തീരുമാനത്തില്‍ വിശ്വാസമുണ്ടെന്നും ഡി.കെ പറഞ്ഞു. ‘കര്‍ണാടകയില്‍ ദളിത് നേതാക്കള്‍ക്കായി മുറവിളി’. ദളിത് നേതാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യംതും കൂറില്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പ്രകടനം. പരമേശ്വരക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യം.പരമേശ്വരയുടെ ചിത്രവുമായി പ്രകടനം നടത്തി.

Read More
Click Here to Follow Us