എസ്എസ്എൽസി ഫലം തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്‌എഎസ്‌എല്‍സി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ മാസം ഒന്നിന് സ്‌കൂളുകള്‍ തുറക്കും. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തിച്ചേരുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയന്‍കീഴ് ബോയ്സ് സ്കുളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. വരാന്‍ പോകുന്ന വര്‍ഷം മുതല്‍ ഭിന്നശേഷി സൗഹൃദമായിരിക്കും അധ്യയനമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ക്യാംപസുകള്‍ ശുചീകരിക്കാന്‍…

Read More