യാത്രക്കാരെ വലച്ച് ബെംഗളൂരുവിൽ നിന്ന് എയർ ഇന്ത്യ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ശനിയാഴ്ച 5 മണിക്കൂറും 30 മിനിറ്റും വൈകി ടേക്ക് ഓഫ് ചെയ്തത് 150-ലധികം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. വ്യക്തമായ വിവരങ്ങളില്ലാത്തതിനാൽ ചുറ്റും ആശയക്കുഴപ്പവും ദേഷ്യവും ആർത്തുയർന്നു. ഒഴിവാക്കാനാവാത്ത പ്രവർത്തന പ്രശ്നങ്ങളാണ് കാരണമായി എയർ ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിൽ ചൂണ്ടിക്കാട്ടുന്നത്.

ഫ്ലൈറ്റ് എഐ 509 വൈകിട്ട് 7.15ന് പുറപ്പെടേണ്ടതായിരുന്നുവെങ്കിലും ഒടുവിൽ ഞായറാഴ്ച പുലർച്ചെ 12.50 നാണ് പുറപ്പെട്ടത്. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഡയറക്ടർ അഭിഷേക് പാണ്ഡെ ഉൾപ്പെടെയുള്ള യാത്രക്കാരാണ് നേരം വൈകിയതിൽ ഉൾപ്പെട്ടത്. , ഒടുവിൽ ബംഗളുരുവിൽ നിന്നും 12.50 ന് ഫ്ലൈറ്റ് പുറപ്പെട്ടു. ഇത് കണക്റ്റിംഗ് ഫ്‌ളൈറ്റായതിനാൽ തന്നെ ഡൽഹിയിൽ എത്തി അവിടെ നിന്ന് കാനഡയിലേക്കോ ജെഎഫ്‌കെ എയർപോർട്ടിലേക്കോ വിമാനം കയറാൻ പദ്ധതിയിട്ടിരുന്ന ചില യാത്രക്കാർ അസ്വസ്ഥരായെന്നും യാത്രക്കാരിൽ ചിലർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts