ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…
Read MoreDay: 14 May 2023
ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവച്ച് കോൺഗ്രസ്
ന്യൂഡൽഹി :നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പശ്ചാത്തലത്തിൽ, നേതാക്കളെ ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഫറൻസിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം അൽപ സമയം മുൻപ് പങ്കുവെച്ചത്. ജയ് ബജ്റംഗ്ബലി എന്നാണ് അടിക്കുറിപ്പ്. ഇന്നലെ ഫലസൂചനകൾ അനുകൂലമാകുന്ന വേളയിൽ, ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജഘു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റർ അക്കൗണ്ടിൽ വന്നിരുന്നു.
Read Moreബിഗ് ബോസ് ഹൗസിൽ മദ്യം ലഭിക്കും, വൈറലായി മത്സരാർത്ഥിയുടെ മറുപടി
ബിഗ് ബോസ് നാലാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ.അപ്രതീക്ഷിതമായാണ് ഷോയിൽ നിന്നും താരം പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരാൾ ബിഗ് ബോസിൽ മദ്യം കിട്ടുമോ എന്ന് ചോദിച്ചു. തന്റേതായ ശൈലിയിൽ രസകരമായൊരു മറുപടിയാണ് ജാസ്മിന് ഇത് നൽകിയത്. ബിഗ് ബോസ് വീട്ടിൽ സിഗരറ്റ് കിട്ടുമെങ്കിലും മദ്യം കിട്ടില്ലെന്ന കാര്യം ഏവർക്കും അറിയാം.പിന്നേയ്, അത് നമ്മൾ ഓരോരുത്തരും കയറുന്നതിന് മുമ്പ് ഏതാണ് ബ്രാന്റ്, എത്ര പെഗ്ഗ് അടിക്കും…
Read Moreസത്യപ്രതിജ്ഞ വ്യാഴാഴ്ച
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. അതിനിടെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ബംഗളൂരുവില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവരുന്നത്. യോഗത്തില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ടുളള പ്രമേയം യോഗം പാസ്സാക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുശീല്‍…
Read Moreബിജെപിയെ തോൽപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടി തങ്ങളാണ് എന്ന ധാരണയിൽ പോയാൽ കോൺഗ്രസ് തോറ്റ് തുന്നം പാടും: എംവി ഗോവിന്ദന്
തിരുവനന്തപുരം: ബി ജെ പിയെ തോൽപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടി തങ്ങളാണ് എന്ന ധാരണയിൽ പോയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് ആണ്. അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായ സംവാദത്തില്‍ പങ്കെടുക്കുകയായിന്നു എം വി ഗോവിന്ദന് യു ഡി എഫ് എന്നത് കോൺഗ്രസ് ആണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും കേരളത്തില്‍ മുസ്ലീംലീഗാണ് യുഡിഎഫിന്റെ നട്ടെല്ലെന്നും എംവി ഗോവിന്ദന് പ്രതികരിച്ചു.…
Read Moreകോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്
ബെംഗളൂരു:കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ ബജ്റംഗദളിനെ നിരോധിച്ചാൽ വിവരമറിയിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ.അശ്വത്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൾവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ആദ്ദേഹം വെളിപ്പെടുത്തി. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്റംഗദളിനെ നിരോധിക്കുമെന്ന് എങ്ങനെ പറയാൻ കോൺഗ്രസിന്…
Read Moreഅവശേഷിച്ച ഒരു തരി”കനൽ”കുത്തിക്കെടുത്തി കർണാടക!
ബെംഗളൂരു : കർണാടകയിലെ ത്രസിപ്പിക്കുന്ന വിജയത്തിൽ ആഘോഷിക്കുകയാണ് ബി.ജെ.പിയെ എതിർക്കുന്ന രാജ്യത്തെ മറ്റ് പാർട്ടികളും മുന്നണികളും, അതേ സമയം 4 മണ്ഡലങ്ങളിൽ മൽസരിച്ചെങ്കിലും ഒരിടത്തും “ചുവപ്പ്” തൊടാൻ കഴിയാത്ത ശോചനീയമായ അവസ്ഥയിലാണ് ഇടതു പക്ഷത്ത് അവശേഷിക്കുന്ന ദേശീയ പാർട്ടിയായ, കേരള ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.ഐ.എം, മറ്റു ഇടതു പക്ഷ പാർട്ടികളുടേയും അവസ്ഥ വ്യത്യസ്തമല്ല. ആന്ധ്രയോട് അതിർത്തി പങ്കിടുന്ന ചിക്കബലാപുര ജില്ലയിലെ ബാഗേപള്ളിയിലും ഒരു കാലത്ത് തൊഴിലാളി സംഘടനകൾക്ക് മുൻതൂക്കമുണ്ടായിരുന്ന കെ.ജി.എഫ് (കോലാർ സ്വർണഖനി), മലയാളികൾ ഏറെയുള്ള കെ.ആർ.പുര, ഗുൽബർഗ എന്നീ 4 മണ്ഡലങ്ങളിൽ…
Read Moreസിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പ്രവീൺ സൂദിന് സാധ്യത
ന്യൂഡൽഹി :സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ് . പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദ്ദേശിക്കുന്നത്. സി.ബി.ഐ ഡയറക്ടർ സുബോധ്…
Read Moreകാമുകി ഗർഭിണിയായപ്പോൾ കൊന്നു കുഴിച്ചു മൂടി, യുവാവ് അറസ്റ്റിൽ
ചെന്നൈ: ഗർഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് സംഭവം. സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനാണ് പ്രതി. പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നു. 23കാരനായ അഖിലനും 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.
Read Moreവോട്ടർമാർക്ക് ബിജെപി 1000 രൂപ വരെ നൽകി , ആരോപണവുമായി ഷെട്ടാർ
ബെംഗളൂരു: തോൽവിയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ ആരോപണവുമായി ഷെട്ടാർ രംഗത്ത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ ജഗദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് തേനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെട്ടാർ. പണമുപയോഗിച്ചാണ് ഹുബള്ളി-ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് എന്നാണ് ഷെട്ടാറിന്റെ ആരോപണം. 500 രൂപ മുതൽ 1000 രൂപ വരെ വോട്ടർമാർക്ക് ബി.ജെ.പി നൽകിയെന്ന് ഷെട്ടാർ പറഞ്ഞു.പണാധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയത്. ഇതിനൊപ്പം ബി.ജെ.പി.യുടെ സമ്മർദ തന്ത്രവും…
Read More