ബിഗ് ബോസ് ഹൗസിൽ മദ്യം ലഭിക്കും, വൈറലായി മത്സരാർത്ഥിയുടെ മറുപടി 

ബിഗ് ബോസ് നാലാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ.അപ്രതീക്ഷിതമായാണ് ഷോയിൽ നിന്നും താരം പുറത്തായത്.

ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒരാൾ ബിഗ് ബോസിൽ മദ്യം കിട്ടുമോ എന്ന് ചോദിച്ചു. തന്റേതായ ശൈലിയിൽ രസകരമായൊരു മറുപടിയാണ് ജാസ്മിന് ഇത് നൽകിയത്. ബിഗ് ബോസ് വീട്ടിൽ സിഗരറ്റ് കിട്ടുമെങ്കിലും മദ്യം കിട്ടില്ലെന്ന കാര്യം ഏവർക്കും അറിയാം.പിന്നേയ്, അത് നമ്മൾ ഓരോരുത്തരും കയറുന്നതിന് മുമ്പ് ഏതാണ് ബ്രാന്റ്, എത്ര പെഗ്ഗ് അടിക്കും ഒരു ദിവസം എന്നൊക്കെ ഒരു ഫോമിൽ എഴുതി കൊടുക്കും. ഇപ്പോൾ 24 മണിക്കൂറും ലൈവുണ്ട്. നൂറ് ക്യാമറയുണ്ട്. നാട്ടുകാർ വിചാരിക്കുന്നത് 24 മണിക്കൂറും അവരെ കണ്ടു കൊണ്ടിരിക്കുകയാണെന്നാണ്. പക്ഷെ അല്ല. ഒരേസമയം ഒരു ക്യാമറയിലല്ലേ കാണിക്കൂ. ബാക്കി 99 ക്യാമറയിലും വേറെ കാര്യങ്ങൾ നടക്കുന്നുണ്ട്. അതിലൊരു ക്യാമറയുടെ സൈഡിൽ കുപ്പി വയ്ക്കും. ആവശ്യമുള്ളപ്പോൾ പോയി എടുത്തടിക്കും എന്നാണ് ജാസ്മിൻ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
[masterslider id="10"]

Related posts