എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരത് പവാര്‍

എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരത് പവാര്‍. മുംബൈയില്‍ നടന്ന ആത്മകഥാ പ്രകാശന ചടങ്ങില്‍വെച്ചാണ് പവാര്‍ പാര്‍ട്ടിചുമതല ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ മുതിര്‍ന്ന നേതാക്കളുടെ സമിതി തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. അതേസമയം പവാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു.

1999ല്‍ എന്‍സിപി രൂപീകരിച്ചതു മുതല്‍ വഹിച്ചിരുന്ന അധ്യക്ഷ പദവിയാണ് ശരത് പവാര്‍ ഒഴിഞ്ഞത്. ആത്മകഥാ പ്രകാശന ചടങ്ങിലായിരുന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന്റെ രാജി പ്രഖ്യാപനം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകുമെന്നും പവാര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

എന്‍സിപി അംഗങ്ങളായ പലരും ശരദ് പവാറിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും തീരുമാനത്തില്‍ നിന്നും പവാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ അടക്കം നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായാണ് സൂചന. ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ മഹാസഖ്യമടക്കമുള്ള സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചൂക്കാന്‍ പിടിച്ച നേതാവാണ് ശരത് പവാര്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒന്നിക്കുന്നതില്‍ പവാര്‍ വലിയ പങ്ക് വഹിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts