കഴിഞ്ഞ ദിവസങ്ങളായി ബിഗ് ബോസ് സീസൺ 5 ലെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് സെറീനയും സാഗറും തമ്മിലുള്ള കൂട്ട്. ഷോയുടെ തുടക്കത്തിൽ രണ്ടു പേരും വലിയ കൂട്ട് ഇല്ലെങ്കിലും ഇപ്പോൾ ഷോയിൽ ഇവർ കഴിഞ്ഞേ മറ്റൊരു ഗാങ് ഉള്ളു എന്നു പറയാം. ഇരുവരും തുറന്നു പറയാതെ പ്രണയിക്കുകയാണെന്നാണ് മറ്റ് മത്സരാർത്ഥികൾ ഉൾപ്പെടെ പറയുന്നത്. എന്നാൽ ഇത് ഗെയിം സ്ട്രാറ്റജി ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് ഷോയുടെ ഇതുവരെയുള്ള ചരിത്രത്തിൽ വിജയിച്ചിട്ടുള്ള ഏക പ്രണയം പേർളി ശ്രീനീഷ് എന്നിവരുടേതാണ്. ഷോ കഴിഞ്ഞ ശേഷം ജീവിതത്തിലും…
Read MoreDay: 30 April 2023
കോൺഗ്രസ് അനുകൂല സർവ്വേ,മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ
ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച് അഭിപ്രായ സർവേ. എ.ബി.പി-സി വോട്ടര്‍ സർവ്വേയിൽ 17772 പേരാണ് പങ്കെടുത്തത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 107 മുതൽ 119 സീറ്റ് വരെ നേടുമെന്ന് പ്രവചനം. ബി.ജെ.പി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.…
Read Moreഞാൻ പരമശിവന്റെ കഴുത്തിലെ പാമ്പ്; നരേന്ദ്ര മോദി
ബെംഗളൂരു:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവ ഭഗവാന്റെ കഴുത്തിലെ ആഭരണമാണ് സർപ്പം. തനിക്ക് കർണാടകയിലെ ജനങ്ങളാണ് ശിവ ഭഗവാൻ. അവർ തന്നെ പരിഹസിച്ചോട്ടെ, എന്നാൽ ഇത്തവണയും ബി ജെ പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മോദി പ്രതികരിച്ചു. കോലാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും തന്റെ സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് അവരെന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നത്.
Read Moreബിഗ് ബോസിൽ നിന്നും ഇന്ന് 2 പേർ പുറത്തേക്ക്
കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും സൂം കോളിലൂടെയാണ് നടൻ മോഹൻലാൽ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. ഇന്നത്തെ എപ്പിസോഡിനു ഒരു പ്രത്യേക കൂടി ഉണ്ട്. സീസണ് അഞ്ചില്‍ ആദ്യമായി ഡബിള്‍ എവിക്ഷനാണ് ഇന്ന് നടക്കുന്നത് എന്നാണ് സൂചന. ഇതിന്റെ പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഖില്‍ മാരാർ , സാഗര്‍ സൂര്യ, വൈബർ ഗുഡ് ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനില്‍ വന്നത്. ഇസ്റ്റര്‍ ദിനത്തിൽ ബിഗ് ബോസ് ഹൗസിൽ നടന്ന പ്രശ്നങ്ങള്‍ കാരണം അഖില്‍ മാരാര്‍,…
Read More‘കോൺഗ്രസ് പ്രവർത്തിക്കുന്നത് കാലഹരണപ്പെട്ട എൻജിനിൽ’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീൻ ബൗൾ’ ചെയ്ത് ബിജെപിക്ക് അനുകൂല ജനവിധി സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ”വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു , കാലഹരണപ്പെട്ട എൻജിനിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കർണാടകയിലെ കർഷകരെയും…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപി എത്തുന്നു
ബെംഗളൂരു: ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി എസ്.മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയിൽ നടൻ സുരേഷ് ഗോപി പങ്കെടുക്കും. നാളെ നാലിന് മല്ലസാന്ദ്ര സർക്കാർ ആശുപത്രിക്ക് സമീപം വാഹനപ്രചാരണ ജാഥ ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം ദോസ്തി മൈതാനത്ത് അവസാനിക്കും. തുടർന്നുനടക്കുന്ന സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Read Moreമദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ല ; കർണാടക സർക്കാർ
ബെംഗളൂരു: മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണയും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത് വ്യക്തമാക്കി കർണാടക ഭീകര വിരുദ്ധസെൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. യതീഷ് ചന്ദ്ര ഐ.പി.എസിൻറെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അകമ്പടി സംബന്ധിച്ച ശിപാർശ തയ്യാറാക്കിയത്. സംഘം കേരളം സന്ദർശിച്ചതാണ് ശിപാർശ തയ്യാറാക്കിയതെന്നും കർണാടക സുപ്രിംകോടതിയെ അറിയിച്ചു. കേരളത്തിൽ വരാൻ സുരക്ഷാ ചെലവിനായി വരാൻ കർണാടക പോലീസിന്റെ തീരുമാനത്തിനെതിരെ അബ്ദുന്നാസർ മദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ…
Read Moreമോദി സർക്കാരിന്റെ അവസാനം കർണാടകത്തിൽ നിന്ന് തുടക്കം കുറിക്കും: ബെന്നി ബെഹനാൻ എം.പി
ബെംഗളൂരു: ഭാരതത്തിൻ്റെ ചരിത്രവും, പാരമ്പര്യവും സംസ്കാരവും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ,പാവപ്പെട്ടവൻ്റെ ജീവിതം ദുസ്സഹാമാക്കിയ കേന്ദ്രത്തിലെ ഫാസിസ്റ്റു ഭരണത്തിൻ്റെ അന്ത്യം കർണാടകത്തിൽ നിന്നു തുടങ്ങാൻ ബെന്നി ബെഹനാൻ എം പി ആഹ്വാനം ചെയ്തു കർണാടക മലയാളി കോൺഗ്രസ്സ് മഹദേവപുര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി എച്ച്. നാഗേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതം സ്നേഹത്തിൻ്റെ യും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും പൂങ്കാവനം ആയിരുന്നു, അത് ഇല്ലാതാക്കാൻ ഒരു ശക്തിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടകത്തിലെ കമ്മീഷൻ…
Read Moreസുഡാനിൽ നിന്നും എത്തിയ മലയാളികൾക്ക് നോർക്കയുടെ സഹായഹസ്തം
ബെംഗളൂരു: സുഡാനിൽ നിന്നും ജിദ്ദ വഴി ഏപ്രിൽ 28ന് വൈകിട്ട് ബാംഗളൂരിൽ എത്തിയ മലയാളികളിൽ 40 പേരെ കേരള സർക്കാരിനുവേണ്ടി ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത് എയർപോർട്ടിൽ സ്വികരിച്ചു. ശേഷം വാഹനസൗകര്യം, താമസ സൗകര്യം, ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള വിമാനക്കൂലി ഉൾപ്പെടെയുള്ള യാത്രച്ചെലവുകളും നൽകി കേരളത്തിലേക്ക് യാത്രയാക്കി. 15 പേർ കണ്ണൂർ കോഴിക്കോട് ഭാഗത്തേക്കും , 09 പേർ തിരുവനന്തപുരത്തേക്കും , 15 പേർ കൊച്ചിയെലേക്കും ഒരാൾ മംഗലാപുരത്തേക്കും യാത്ര തിരിച്ചു .
Read Moreഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഉച്ചതിരിഞ്ഞ് 3.30ന് ടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പഞ്ചാബ് കിങ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റേഡിയത്തിലാണ് മത്സരം. അതേസമയം വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന് റോയല്‍സും തമ്മിലാണ് ഏറ്റുമുട്ടുക. വാംഖഡെയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് മുംബൈ രാജസ്ഥാനെ നേരിടുക. പോയിന്റ് പട്ടികയില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്.
Read More