സർക്കാർ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം

ബെംഗളൂരു: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍ വലിച്ചിഴച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കുട്ടിയെ കടുച്ചെടുത്ത് നായ പ്രസവ വാര്‍ഡിന് സമീപത്തോടെ ഓടുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നായയില്‍നിന്നും കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു. നായയുടെ കടിയേറ്റാണോ, അതോ അതിന് മുമ്പേ കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ട്രെയിനിലെ തീവയ്പ്പ്, അക്രമിയുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു

കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെളിവാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ് സംഘങ്ങൾ. സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ…

Read More

ബെംഗളൂരു- അബുദാബി എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി 

ബെംഗളൂരു: 200-ലധികം യാത്രക്കാരുമായി പോയ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിമാനത്തില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന്, നാല് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9.07ന് ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുളള എയഗര്‍വേയ്‌സിന്റെ ഇവൈ 237 വിമാനം പറന്നുയര്‍ന്നു. പിന്നീട് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്ക് ശേഷം യാത്രക്കാരും ഒരു ഡസനിലധികം ക്രൂ അംഗങ്ങളും നിറഞ്ഞ വിമാനത്തിനുളളില്‍ ക്യാബിന്‍ മര്‍ദ്ദം കുറയുന്നത് പൈലറ്റുമാരാണ്…

Read More

ചെന്നൈ കലാക്ഷേത്രയിലെ പീഡനം, മലയാളി അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: കലാക്ഷേത്രയിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ ലൈംഗികാരോപണത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. നൃത്ത അധ്യാപകനായ ഹരിപത്മൻ ആണ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.  കോളേജിലെ ഉന്നത വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഇടപെടൽ, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഹരിപത്മനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.  പൂർവ വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം മാർച്ച് 31 നാണ് അധ്യാപകനെതിരെ അഡയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെന്നൈ നോർത്തിൽ നിന്ന് അധ്യാപകൻ…

Read More

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമായ കുറുക്കൻ എന്ന സിനിമയുടെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വിനീതും ശ്രീനിവാസനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും കുറുക്കനുണ്ട്. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ,…

Read More

ഐ.പി.എൽ. മത്സരം; ബി.എം.ടി.സി. കൂടുതൽ സർവീസുകൾ നടത്തും

ബെംഗളൂരു: ഐ.പി.എൽ. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് ഞായറാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ബസ് സർവീസുകൾ നടത്താൻ ബി.എം.ടി.സി. മജെസ്റ്റിക്, സർജാപുർ, ഇലക്‌ട്രോണിക് സിറ്റി, ബെന്നാർഘട്ട, കെങ്കേരി, നയന്തനഹള്ളി, ജ്ഞാനപ്രിയ ടൗൺഷിപ്പ്, നെലമംഗല, യെലഹങ്ക, കെ.ആർ. ഹെഗ്‌ഡെ നഗർ എന്നിവിടങ്ങളിലേക്കാണ് സർവീസുകളുണ്ടാകുക. യാത്രക്കാർ ആവശ്യപ്പെടുന്നതിനുസരിച്ച് മറ്റിടങ്ങളിലേക്കും സർവീസുകൾ നടത്തും. രാത്രി 11 -നുശേഷവും സർവീസുകളുണ്ടാകും. മത്സരം നടക്കുന്നതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഞായറാഴ്ച വാഹനപാർക്കിങ് പൂർണമായും നിരോധിച്ചു. മത്സരം കാണാനെത്തുന്നവർ ശിവാജി നഗർ ബസ് സ്റ്റേഷൻ, കബൺ പാർക്ക്, സെയ്ന്റ് ജോസഫ്‌സ് സ്കൂൾ…

Read More

കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്തമാസം മുതൽ

തിരുവനന്തപുരം: കേരളം കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ അടുത്തമാസം സംസ്ഥാനത്തിന് ലഭിക്കും. മേയ് പകുതിയോടെ പരീക്ഷണ ഓട്ടം നടത്തിയേക്കും. അതുകഴിഞ്ഞാലുടൻ സർവീസ് ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ എട്ട് കാർ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക.യാത്രക്കാരുടെ എണ്ണം വിലയിരുത്തിയശേഷം പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും.വന്ദേഭാരത് സർവീസ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊച്ചുവേളിയിലായിരിക്കും ട്രെയിനുകളുടെ അറ്റകുറ്റപ്പണി.ഇതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്.അദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഓടിക്കാനാണ് സാദ്ധ്യത. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻതന്നെയുണ്ടാവും.കോട്ടയം വഴിയാകും സർവീസ്.…

Read More

അതിവേഗപാതയില്‍ വെച്ച് കെ .എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഒഴിവായത് വന്‍അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ പാതയിലൂടെ പോകുകയായിരുന്ന കേരള ആർ.ടി.സി. ബസിന്റെ ഡ്രൈവർക്ക് ശനിയാഴ്ച പുലർച്ചെ 12-12-ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മാണ്ഡ്യയിലെ മേൽപ്പാലത്തിന് മുകളിൽ ബസ്‌ എത്തിയപ്പോഴായിരുന്നു സംഭവം. ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ഡ്രൈവർ ഷൈമോജിനാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ബസ് നിയന്ത്രണംവിട്ട് റോഡിനു നടുവിലെ ഡിവൈഡറിലേക്ക് കയറാൻ തുടങ്ങുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ കണ്ടക്ടർ ഇടപെട്ട് ബസ് ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബ്രേക്ക്‌ ചവിട്ടിയെങ്കിലും ഫ്ലൈഓവറിന്റെ വശത്തെ സുരക്ഷാ മതിലിനോടുചേർന്നാണ് ബസ് നിന്നത്. മുഴുവൻ…

Read More

ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് ബസിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ശനിയാഴ്ച രാത്രി ഹുന്‍സൂരില്‍ വെച്ചായിരുന്നു സംഭവം. കണ്ണൂര്‍ തില്ലങ്കേരി മാമ്പറത്തെ പാറമ്മേല്‍ രാജേഷ് (45) ആണ് മരിച്ചത്.   ബസ് ഹുന്‍സൂരില്‍ എത്തിയിട്ടും രാജേഷിന് അനക്കമില്ലാത്തത്‌ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അതിനിടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഹുന്‍സൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് പിന്നീട് മാറ്റി. പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹുന്‍സൂര്‍ എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ഭാര്യ;…

Read More

ഈസ്റ്റർ അവധിയ്ക്ക് പത്ത് അധിക ബസ് സർവീസുകൾ കൂടി പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ഈസ്റ്റർ അവധിയോടാനുബന്ധിച്ച് 5, 6 തീയതികളിലായി കേരളത്തിലേക്ക്, കർണാടക ആർടിസി പത്ത് അധിക സർവീസുകൾ കൂടി നടത്തും. നേരത്തേ 16 സർവീസുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. ഇതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ആകെ 26 സർവീസുകളാണ് കർണാടക ആർടിസി നടത്തുക. അഞ്ചിനും ആറിനും എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ. ഐരാവത് ക്ലബ്ബ് ക്ലാസ് ബസാണ് ഇതിൽ 19 എണ്ണവും. ഇതിനോടകം കേരള ആർ.ടി.സി. യും ഈസ്റ്ററിന് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ അഞ്ചിന് മാത്രം ഏഴു…

Read More
Click Here to Follow Us