ഐ.പി.എൽ. മത്സരം; ബി.എം.ടി.സി. കൂടുതൽ സർവീസുകൾ നടത്തും

ബെംഗളൂരു: ഐ.പി.എൽ. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് ഞായറാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ബസ് സർവീസുകൾ നടത്താൻ ബി.എം.ടി.സി. മജെസ്റ്റിക്, സർജാപുർ, ഇലക്‌ട്രോണിക് സിറ്റി, ബെന്നാർഘട്ട, കെങ്കേരി, നയന്തനഹള്ളി, ജ്ഞാനപ്രിയ ടൗൺഷിപ്പ്, നെലമംഗല, യെലഹങ്ക, കെ.ആർ. ഹെഗ്‌ഡെ നഗർ എന്നിവിടങ്ങളിലേക്കാണ് സർവീസുകളുണ്ടാകുക. യാത്രക്കാർ ആവശ്യപ്പെടുന്നതിനുസരിച്ച് മറ്റിടങ്ങളിലേക്കും സർവീസുകൾ നടത്തും. രാത്രി 11 -നുശേഷവും സർവീസുകളുണ്ടാകും.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

മത്സരം നടക്കുന്നതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഞായറാഴ്ച വാഹനപാർക്കിങ് പൂർണമായും നിരോധിച്ചു. മത്സരം കാണാനെത്തുന്നവർ ശിവാജി നഗർ ബസ് സ്റ്റേഷൻ, കബൺ പാർക്ക്, സെയ്ന്റ് ജോസഫ്‌സ് സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തണം.

നേരത്തേ മത്സരങ്ങളുള്ള ദിവസങ്ങളിൽ പുലർച്ചെ 1.30 വരെ മെട്രോ സർവീസുകൾ നടത്താൻ ബി.എം.ആർ.സി.എൽ. തീരുമാനിച്ചിരുന്നു. എല്ലാ മെട്രോ സ്റ്റേഷനുകളിൽനിന്നും ലഭ്യമാകുന്ന 50 രൂപയുടെ പ്രത്യേക ടിക്കറ്റുകളും അവതരിപ്പിച്ചു. രാത്രി എട്ടിന് ശേഷം ഈ ടിക്കറ്റുപയോഗിച്ച് കബൺപാർക്ക്, എം.ജി. റോഡ് എന്നീ മെട്രോ സ്റ്റേഷനുകളിൽനിന്ന് ഏതു സ്റ്റേഷനുകളിലേക്കും യാത്രചെയ്യാം.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

എന്നാൽ ബി.എം.ടി.സി. യുടെ രാത്രി 11-ന് ശേഷമുള്ള സർവീസുകളിൽ അധികനിരക്ക് ഈടാക്കും. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
[masterslider id="10"]

Related posts