ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമായ കുറുക്കൻ എന്ന സിനിമയുടെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വിനീതും ശ്രീനിവാസനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും കുറുക്കനുണ്ട്. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് ഷാജി പുൽപ്പള്ളി. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍’ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts