ഗസല്‍ ഗായകരായ റാസ-ബീഗം ദമ്പതിമാർ വേര്‍പിരിഞ്ഞു

യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ ഗസല്‍ ഗായകരായ റാസ-ബീഗം ദമ്പതിമാർ വേർപിരിഞ്ഞു. റാസ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദികളില്‍ ഒരുമിച്ച് എത്താറുണ്ടായിരുന്നെങ്കിലും ദമ്പതികള്‍ എന്ന നിലയില്‍ വേർപിരിഞ്ഞിട്ട് നാളുകള്‍ ഏറെയായെന്ന് അദ്ദേഹം പറഞ്ഞു. ‘ഓമലാളെ നിന്നെയോര്‍ത്ത്…’ എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടവരാണ് റാസയും ബീഗവും.

സംഗീതത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര വർഷത്തോളമായി ജീവിതത്തില്‍ രണ്ടുപേരും വേർപിരിഞ്ഞ് കഴിയുകയാണ്. പാട്ടുകള്‍ ഒരുമിച്ച് പാടാറുണ്ടായിരുന്നു. എന്നാല്‍ ആറ് മാസത്തോളമായി കരിയറിലും ഒരുമിച്ചില്ല. അതിന് അപ്പുറത്ത് കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെക്കാനില്ലെന്നും അത് വ്യക്തിപരമാണെന്നും മാധ്യമങ്ങൾക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റാസ തുറന്നുപറയുന്നു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ഒരുമിച്ച് പാടിയ പാട്ടുകള്‍ എല്ലാം തന്നെ ആളുകള്‍ക്ക് വളരെയേറെ പ്രിയപ്പെട്ടതായതുകൊണ്ട് എന്താണ് ഒന്നിച്ച് കാണാത്തതെന്ന ചോദ്യം ആളുകള്‍ക്ക് ഉണ്ടാകും. ആ സമയത്ത് വളരെ ജനുവിനോടെ തന്നെയാണ് പാടിയത്. അത് ലൈവിലായാലും നമ്മുടെ പ്രൊഡക്ഷനിലായാലും. ആ സമയം അങ്ങനെ കഴിഞ്ഞു. ആ കോംബോ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. ഇനി അത് ഉണ്ടാകില്ല, രണ്ടുപേരും സോളോ ആയിട്ട് തന്നെയാണ് പോകുന്നത് – റാസ പറയുന്നു.

ബീഗം ബീഗത്തിന്റെതായ രീതിയിലും ഞാന്‍ എന്റേതായ രീതിയിലും തീരുമാനിക്കും. ഇത്തരമൊരു തീരുമാനം വളരെ എളുപ്പത്തില്‍ തന്നെ ആളുകള്‍ എടുക്കുന്നത് ആണല്ലോ? അതുപോലെ തന്നെ തികച്ചും വ്യക്തിപരമാണ്. ബീഗത്തിനോട് എല്ലാവിധ ബഹുമാനവും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കരിയറിലും ജീവിതത്തിലും പഴയത് പോലെ ഇന്‍വോള്‍വ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. മകളുടെ കാര്യത്തില്‍ നല്ല പോലെ ഇടപെടുന്നുണ്ടെന്നും റാസ അഭിമുഖത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts