അതിവേഗപാതയില്‍ വെച്ച് കെ .എസ്.ആർ.ടി.സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഒഴിവായത് വന്‍അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ പാതയിലൂടെ പോകുകയായിരുന്ന കേരള ആർ.ടി.സി. ബസിന്റെ ഡ്രൈവർക്ക് ശനിയാഴ്ച പുലർച്ചെ 12-12-ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മാണ്ഡ്യയിലെ മേൽപ്പാലത്തിന് മുകളിൽ ബസ്‌ എത്തിയപ്പോഴായിരുന്നു സംഭവം. ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ഡ്രൈവർ ഷൈമോജിനാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്.

ബസ് നിയന്ത്രണംവിട്ട് റോഡിനു നടുവിലെ ഡിവൈഡറിലേക്ക് കയറാൻ തുടങ്ങുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ കണ്ടക്ടർ ഇടപെട്ട് ബസ് ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബ്രേക്ക്‌ ചവിട്ടിയെങ്കിലും ഫ്ലൈഓവറിന്റെ വശത്തെ സുരക്ഷാ മതിലിനോടുചേർന്നാണ് ബസ് നിന്നത്.

  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

മുഴുവൻ സീറ്റിലും യാത്രക്കാരുമായി പോകുകയായിരുന്ന ബസായിരുന്നു ഇത്. ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് നാട്ടിലേക്കുപോകുന്ന യാത്രക്കാരായിരുന്നു ബസിൽ. തലനാരിഴയ്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു

സംഭവത്തെ തുടർന്ന് ബസ് റോഡിൽ കുടുങ്ങിയത്തോടെ പുറത്തിറങ്ങിയ യാത്രക്കാർ അരമണിക്കൂറിനുശേഷം ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസിന് കൈകാണിച്ച് നിർത്തിച്ചു. ഇതിലെ കണ്ടക്ടർ ബസ് മൈസൂരു ബസ്‌സ്റ്റാൻഡ് വരെയെ

  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്

എത്തിച്ചെങ്കിലും, കാഞ്ഞങ്ങാട്ടേക്ക് യാത്ര തുടരാനായില്ല. രാത്രിമുഴുവൻ യാത്രക്കാർ മൈസൂരു ബസ് സ്റ്റാൻഡിൽ കുടുങ്ങിക്കിടന്നു. ശേഷം രാവിലെ ആറുമണിയോടെ ഡ്രൈവർ ആരോഗ്യനില വീണ്ടെടുത്തശേഷമാണ് യാത്ര തുടർന്നത്. പകൽ 11.30-ഓടെയാണ് ബസ് കാഞ്ഞങ്ങാട്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
[masterslider id="10"]

Related posts

Click Here to Follow Us