ഈസ്റ്റർ അവധിയ്ക്ക് പത്ത് അധിക ബസ് സർവീസുകൾ കൂടി പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ഈസ്റ്റർ അവധിയോടാനുബന്ധിച്ച് 5, 6 തീയതികളിലായി കേരളത്തിലേക്ക്, കർണാടക ആർടിസി പത്ത് അധിക സർവീസുകൾ കൂടി നടത്തും. നേരത്തേ 16 സർവീസുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.

ഇതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ആകെ 26 സർവീസുകളാണ് കർണാടക ആർടിസി നടത്തുക. അഞ്ചിനും ആറിനും എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഐരാവത് ക്ലബ്ബ് ക്ലാസ് ബസാണ് ഇതിൽ 19 എണ്ണവും. ഇതിനോടകം കേരള ആർ.ടി.സി. യും ഈസ്റ്ററിന് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ അഞ്ചിന് മാത്രം ഏഴു പ്രത്യേക സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts