ഡൽഹി: മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കും. നിയമം വിവേചനപരവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുക. ജനുവരി ആറിലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് മലയാളിയായ ബുഷറ അലി സുപ്രിംകോടതിയെ സമീപിച്ചത്. ശരീഅത്ത് നിയമപ്രകാരം മകളെന്ന നിലയ്ക്ക് ആണ്‍മക്കളുടെ പകുതി ഓഹരി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ബുഷറയുടെ മറ്റ് 11 സഹോദരങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇതില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.…
Read MoreMonth: March 2023
അട്ടപ്പാടി മധുവധക്കേസിലെ വിധി ഇന്ന് പ്രഖ്യാപിച്ചേക്കും
പാലക്കാട്: അന്തിമ വാദം പൂര്‍ത്തിയായ അട്ടപ്പാടി മധുവധക്കേസിലെ വിധി ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. കോടതിയിലെത്താതെ മൂന്ന്…
Read Moreഐഎസ്എല്‍ കലാശപോരാട്ടം; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു എഫ്സി
ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ഇന്ന ബെംഗളൂരു എഫ്സി- എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30 ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. അതേസമയം തങ്ങളുടെ നാലാം ഐഎസ്എല്‍ കിരീടമാണ് എടികെ മോഹന്‍ ബഗാന്റെ ലക്ഷ്യം. സെമിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8ന് മുംബൈ സിറ്റി എഫ്സിയെ പരാജപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്നാണ് എ ടി കെ…
Read Moreരണ്ടാം ദിവസവും ബെംഗളൂരുവിനെ തണുപ്പിച്ച് മഴ
ബെംഗളൂരു: മൺസൂണിന് മുമ്പുള്ള മഴയുടെ രണ്ടാം ദിവസമായ ഇന്നലെയും നഗരത്തെ തണുപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരുവിന്റെ കിഴക്ക്, തെക്ക്-കിഴക്ക്, മധ്യ ഭാഗങ്ങളിൽ മഴ ലഭിച്ചു, അതിന്റെ ഫലമായി മാൻഹോളുകൾ കവിഞ്ഞൊഴുകുന്നതും വെള്ളം നിറഞ്ഞ തെരുവുകളും ഗതാഗതക്കുരുക്കുകളും പരിചിതമായ ദൃശ്യമായി. ഔട്ടർ റിങ് റോഡിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗങ്ങളിൽ വെള്ളം കയറി. കെആർ പുരം, വൈറ്റ്ഫീൽഡ്, വർത്തൂർ, കടുഗോഡി, മാറത്തഹള്ളി, ഹൂഡി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ…
Read Moreമദ്യ കുപ്പി ഒന്നിന് ഇനി 10 രൂപ വീതം പശു സെസ് നൽകണം
മദ്യവില്‍പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യത്തിന് പശു സെസായി 10 രൂപ ഈടാക്കും.ബജറ്റ് അവതരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മദ്യവില്‍പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കും. നേരത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും ഇതേ രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 മുതല്‍ 2022…
Read Moreനഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലം പാഴാക്കരുതെന്ന് മുന്നറിയിപ്പുമായി ബിഡബ്ല്യൂഎസ്എസ്ബി
ബെംഗളൂരു: ബെംഗളൂരുവിൽ താപനില ഉയരുകയും ജലക്ഷാമ പ്രശ്‌നങ്ങൾ ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, കാവേരി ജലം കുടിവെള്ളത്തിനും ഗാർഹിക ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കണമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) ജനങ്ങളോട് ആവശ്യപ്പെട്ടു. നഗരത്തിൽ നിലവിൽ വാട്ടർ ടാങ്കറുകൾക്ക് അമിത നിരക്കാണ് ഈടാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ബെംഗളൂരുവിലേക്ക് പ്രതിദിനം 1,450 ദശലക്ഷം ലിറ്റർ കാവേരി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരു ഈസ്റ്റിലെ ചില പ്രദേശങ്ങൾ ജലവിതരണത്തിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതിപ്പെട്ടതായും വരും ദിവസങ്ങളിൽ മറ്റു സോൺകളിലും…
Read Moreവൈറ്റ്ഫീൽഡ് മെട്രോ പാത മാർച്ച് 25 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത
ബെംഗളൂരു: കെആർ പുരം-വൈറ്റ്ഫീൽഡ് മെട്രോ പാത മാർച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 13.71 കിലോമീറ്റർ പാത എപ്പോൾ തുറക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വ്യക്തമാക്കിയിട്ടില്ലെങ്കിലും മാർച്ച് 25 ന് മോദി കർണാടകയിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാരിന്റെ മറ്റൊരു സ്രോതസ്സ് തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഉദ്ഘാടനം “മാർച്ച് നാലാം വാരത്തിൽ” നടക്കുമെന്ന് സ്ഥിരീകരിച്ചു. കൂടാതെ ബിഎംആർസിഎല്ലിലെ റിപ്പോർട്ടുകൾ പ്രകാരം മോദി മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്ഥിരീകരിക്കും.…
Read Moreബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി യിലേക്ക്?
ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ഫൈനലിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും പുറത്ത് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും ഈ ആരാധക പിന്തുണയ്‌ക്ക് യാതൊരു കോട്ടവും ഇതുവരെ വന്നിട്ടില്ല. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ തന്റെ സിനിമ മോഹവുമായി മുന്നോട്ട് പോകുകയാണ് റോബിൻ. തനിക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്വന്തമായി ഒരു സിനിമ…
Read Moreകൈക്കൂലി നൽകാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി , കുഞ്ഞു മരിച്ചു, ആശുപത്രിക്കെതിരെ ബന്ധുക്കൾ
ബെംഗളൂരു: കൈക്കൂലി വൈകിയതിന്റെ പേരിൽ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്തതായി ആരോപണം. യഡ്ഗിര്‍ ഗവ.ജില്ല ആശുപത്രിയിലാണ് സിസേറിയന്‍ വൈകി ദുരന്തമുണ്ടായത്. വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനകോളജിസ്റ്റ് ഡോ.പല്ലവി പൂജാരി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച് നല്‍കാന്‍ സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ…
Read Moreജന ഗണ മന ബെംഗളൂരു ചലച്ചിത്ര മേളയിലേക്ക്
ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ജന ഗണ മന തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജന ഗണ മന. ഈ വര്‍ഷത്തെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജന ഗണ മനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നീ സിനിമകളും ചലച്ചിത്രമേളയിലെ ഇന്ത്യന്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read More