വീട്ടിൽ എത്തിയ പാർട്ടി പ്രവർത്തകനെ സിദ്ധരാമയ്യ മുഖത്തടിച്ചതായി ആരോപണം 

ബെംഗളൂരു: വീട്ടില്‍ തന്നെക്കാണാന്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളുടെ മുഖത്ത് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അടിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന പ്രവര്‍ത്തകന്റെ ചോദ്യമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോ‌ര്‍ട്ട് ചെയ്യുന്നു. അതേസമയം സിദ്ധരാമയ്യയുടെ നടപടിയെ വിമ‍ര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ണാടകയെ രക്ഷിക്കാനാകുന്നതെന്ന് മോദി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസോ സിദ്ധരാമയ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

ബിഗ് ബോസ് സീസൺ 5 ന് മണിക്കൂറുകൾ മാത്രം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ന് ഇന്ന് തുടക്കം. വൈകുന്നേരം 7 മണി മുതല്‍  ഉദ്ഘാടന എപ്പിസോഡ് ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ ബിഗ് ബോസില്‍ വീട്ടില്‍ എത്തുകയെന്നും സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനാകും. ‘ബാറ്റില്‍ ഓഫ് ദി ഒര്‍ജിനല്‍സ്, തീ പാറും’ എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈന്‍. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാര്‍ത്ഥികള്‍ എന്നാണ് വിലയിരുത്തലുകള്‍. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും…

Read More

കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംത്തിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് ഇന്ന് രാതി 11.30 വരെ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന സൂചന ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന…

Read More

ആരോഗ്യ നിലയിൽ മാറ്റമില്ല, ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ

കൊച്ചി:നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഗുരതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്

Read More

കർണാടകയിലെ വിജയം ബിജെപി ക്കുള്ള മറുപടിയായിരിക്കും ;പ്രിയങ്ക ഗാന്ധി 

ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബി.ജെ.പിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അടുത്ത രണ്ട് മാസത്തേക്ക് ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്ന എം.പിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ കോണ്‍ഗ്രസ് എം.പിമാരും ലോക്‌സഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചില എംപിമാര്‍ അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് പ്രതികൂലമാകുമെന്ന് തോന്നിയതിനാല്‍ നേതൃത്വം ആ നിര്‍ദേശവുമായി…

Read More

സുള്ള്യയിൽ മണ്ണിനിടയിൽ പെട്ട് ദമ്പതികൾ ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളൂരു: ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് ദമ്പതികള്‍ ഉള്‍പെടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഗഡക് മുണ്ടാര്‍ഗി സ്വദേശികളായ ഹിറെഗൊഡ്ഡട്ടി സോമശേഖര്‍ റെഡ്ഡി (45), ഭാര്യ ശാന്ത (35), തിരിച്ചറിയാത്ത തൊഴിലാളി എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്. ഉയര്‍ന്ന പ്രദേശത്തെ വീടിന് പിറകില്‍ മതിലും വേലിയും നിര്‍മിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഏഴ് തൊഴിലാളികളില്‍ നാലു പേര്‍ മണ്ണിടിയാന്‍ തുടങ്ങിയ ഉടന്‍ രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്.

ബെംഗളൂരു : 10 ലക്ഷത്തിലധികം മലയാളികൾ ജോലിക്കും കച്ചവടത്തിനും പഠനത്തിനും എത്തുന്ന ബെംഗളൂരുവിലെ സത്യാന്വേഷികളായ മലയാളികൾക്ക് ഇസ്‌ലാം മത വിഷയങ്ങൾ പ്രമാണ ബദ്ധമായി പകർന്നു നൽകുക എന്ന പരമ പ്രധാനമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ നില കൊളളുന്നത്. ഇതിനായി പല പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. കുട്ടികളിൽ മത ബോധം വളർത്തുന്നതിന് വേണ്ടി വളരെ വ്യവസ്ഥാപിതമായ മത വിദ്യാഭ്യാസ പഠന സംവിധാനം (ഓൺലൈൻ ആയും അല്ലാതെയും) ഒരുക്കിയിട്ടുണ്ട് . നിലവിൽ ശിവാജി നഗര്‍, ബി.ടി.എം,ഹെഗ്ഡെ നഗര്‍, ഇന്ദിര നഗർ തുടങ്ങിയ ഏരിയകളിൽ ഇവ…

Read More

ജെഡിഎസിന് വേണ്ടി പ്രചാരണം നടത്താൻ മമത എത്തുന്നു

ബെംഗളൂരു:2024-ലെ ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിതര മുന്നണിയുടെ രൂപീകരണത്തിനായി നെട്ടോട്ടം ഓടുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രാദേശിക നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായി ജനതാദള്‍ സെക്കുലര്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയിലെ കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് കുമാരസ്വാമി ബാനര്‍ജിയെ കണ്ടത്. ദേശീയ രാഷ്ട്രീയത്തില്‍ ജെഡിഎസുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ തൃണമൂല്‍ മേധാവി…

Read More

അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ പ്രധാന മന്ത്രിയെ ക്ഷണിച്ച് പൗരന്മാർ 

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മോശം അവസ്ഥയും കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ച്‌ പൗരന്‍മാര്‍. കിഴക്കന്‍ ബെംഗളൂരു സന്ദര്‍ശന വേളയില്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ‘ജീര്‍ണ്ണിച്ച’ അവസ്ഥ കണ്ട് മനസിലാക്കാന്‍ നരേന്ദ്ര മോദിയെ പൗരന്മാര്‍ ക്ഷണിച്ചു. പുതിയ മെട്രോ പാത ഉദ്ഘാടനത്തിന് മോദി എത്തിയ വേളയിലാണ് പൗരന്‍മാരുടെ ക്ഷണം. ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസണ്‍സ് മൂവ്‌മെന്റ്, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളായ അഴുക്കുചാലുകള്‍, മലിനജലങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, തടാകങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമായ നിരവധി സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും ട്വീറ്റുകളിൽ നല്‍കി. പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ…

Read More
Click Here to Follow Us