ബിഗ് ബോസ് സീസൺ 5 ന് മണിക്കൂറുകൾ മാത്രം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ന് ഇന്ന് തുടക്കം.

വൈകുന്നേരം 7 മണി മുതല്‍  ഉദ്ഘാടന എപ്പിസോഡ് ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ ബിഗ് ബോസില്‍ വീട്ടില്‍ എത്തുകയെന്നും സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനാകും.

‘ബാറ്റില്‍ ഓഫ് ദി ഒര്‍ജിനല്‍സ്, തീ പാറും’ എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈന്‍. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാര്‍ത്ഥികള്‍ എന്നാണ് വിലയിരുത്തലുകള്‍. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസണ്‍ 5 കാണാനാകും. ഹോട്സ്റ്റാറില്‍ ഇരുപത്തി നാല് മണിക്കൂറും ഷോ കാണാനാകും. തിങ്കള്‍- മുതല്‍ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായര്‍ ദിവസങ്ങളില്‍ 9 മണിക്കും ആകും ഏഷ്യാനെറ്റില്‍ ഷോയുടെ സംപ്രേക്ഷണം.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ബിബി 5 തുടങ്ങുന്നതിന് മുന്നോടിയായി ആദ്യ ടാസ്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകര്‍ക്കാണ് ഇത്തവണത്തെ ആദ്യ ടാസ്ക്. ‘പദപ്രശ്നം പൂര്‍ത്തിയാക്കൂ, റിയല്‍ ബോസ് ആകൂ എന്നതാണ് ടാസ്ക്’. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ബിബി5 മത്സാര്‍ത്ഥികള്‍ ആരൊക്കെ ആണെന്ന് കണ്ടുപിടിക്കുക എന്നതാണ് ടാസ്ക്. ഇതിന് വേണ്ടിയുള്ള പദപ്രശ്ന ചാര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts