മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വാഹനമിടിച്ചു കൊലപ്പെടുത്തി.

ചെന്നൈ: കരൂർ ജില്ലയിൽ അമിതവേഗതയിൽ എത്തിയ വാഹനം തടയാൻ ശ്രമിച്ച തമിഴ്‌നാട് മോട്ടോർ വാഹന ഇൻസ്‌പെക്ടറെ ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എൻ. കനകരാജ് (57) മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്ഥാനത്തെ കരൂർ ജില്ലയിലെ വെങ്കൽപട്ടിയിൽ തിങ്കളാഴ്ചയാണ് സംഭവം.  കനകരാജ് തിരുച്ചി-കരൂർ ദേശീയപാതയിലെ പാലത്തിനടിയിൽ പതിവ് വാഹന പരിശോധന നടത്തിവരികയായിരുന്നു. റോഡിന് നടുവിൽ നിൽക്കുകയായിരുന്ന കനകരാജ് തന്റെ നേരെ അമിതവേഗതയിൽ വന്ന കാർ നിർത്താൻ അറിയിച്ചിട്ടും കാറിന്റെ വേഗത കാർ ഡ്രൈവർ കുറച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പാഞ്ഞുപോവുകയും ചെയ്തു.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

ഇടിച്ച വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഒരു ക്യാബ് ആണ് ഉദ്യോഗസ്ഥനെ ഇടിച്ചതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കനകരാജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി, തന്റെ ദുരിതാശ്വാസ നിധിയിൽ (സിഎംപിആർഎഫ്) നിന്ന് 50 ലക്ഷം രൂപ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു
[masterslider id="10"]

Related posts

Click Here to Follow Us