വീട്ടിൽ എത്തിയ പാർട്ടി പ്രവർത്തകനെ സിദ്ധരാമയ്യ മുഖത്തടിച്ചതായി ആരോപണം 

ബെംഗളൂരു: വീട്ടില്‍ തന്നെക്കാണാന്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളുടെ മുഖത്ത് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അടിച്ചതായി പരാതി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന പ്രവര്‍ത്തകന്റെ ചോദ്യമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോ‌ര്‍ട്ട് ചെയ്യുന്നു.

  ടാങ്കർ ലോറികളോട് വിട; ജലക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റുകൾ; മാതൃകയായി ഈ നീക്കം

അതേസമയം സിദ്ധരാമയ്യയുടെ നടപടിയെ വിമ‍ര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ണാടകയെ രക്ഷിക്കാനാകുന്നതെന്ന് മോദി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസോ സിദ്ധരാമയ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us