കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ചിലർ ഉൾപ്പെട്ടു, ചിലർ പുറത്ത് 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതിനു പിന്നാലെ പട്ടികയിൽ ഉൾപ്പെടാത്തവരെക്കുറിച്ച് ചർച്ച.

പട്ടികയില്‍ അഞ്ചു സ്ത്രീകള്‍ മാത്രം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ എംഎല്‍എയുമായ ഡോ. യതീന്ദ്ര പുറത്തായി. ഖാര്‍ഗെയുടെ മകന് ചീറ്റപുരിലെ സംവരണമണ്ഡലം നല്‍കി. കോലാറില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യക്കാണ് വരുണ സീറ്റാണ് നൽകിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് സിറ്റിങ് സീറ്റായ കനക്പുര നല്‍കി. മുന്‍ മുഖ്യമന്ത്രി എസ് ബങ്കാരപ്പയുടെ മകന്‍ മധു ബങ്കാരപ്പ കഴിഞ്ഞ തവണ തോറ്റ സൊറബില്‍ നിന്ന് വീണ്ടും മത്സരത്തിന് ഇറങ്ങും.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

മലയാളികളായ എന്‍ എ ഹാരിസ് (ശാന്തി നഗര്‍), യു ടി ഖാദര്‍ (മംഗളൂരു), കെ ജെ ജോര്‍ജ് (സര്‍വജ്ഞ നഗര്‍) എന്നിവർ സിറ്റിങ് സീറ്റുകളില്‍ത്തന്നെ ആദ്യ പട്ടികയിലുണ്ട്. ഇരുനൂറ്റിഇരുപത്തിനാല് സീറ്റിലേക്ക് മൂവായിരത്തോളം പേര്‍ രംഗത്തുണ്ടായിരുന്നു.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

കഴിഞ്ഞ തവണ 80 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിലെ 10 പേരെ ബിജെപി കോടികള്‍ നല്‍കി വിലയ്ക്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
[masterslider id="10"]

Related posts