പ്രളയക്കെടുതിയുടെ ആഘാതം ഇനിയും വിട്ടുമാറാത്ത കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ചു എന്ന് അവകാശപ്പെടുന്ന 700 കോടിയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തേയും മലയാളികളേയും അപമാനിച്ചു എന്നാ പേരില്‍ ഒരു വിഭാഗം ആളുകള്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരായുള്ള പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നില്ല.
പ്രളയത്താല്‍ മുറിപ്പെട്ട ഒരു ജനതയുടെ നെഞ്ചില്‍ക്കയറി അവരെ അപമാനിക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ച നടത്തുന്ന അര്‍ണാബ്, ഇത്തരമൊരു പ്രസ്താവന ഏത് അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്നും, എന്തുകൊണ്ട് താങ്കള്‍ മലയാളികളെ ‘നാണംകെട്ട വര്‍ഗ്ഗം’ എന്ന് അഭിസംബോധന ചെയ്തുവെന്നും അറിയാന്‍ താൽപ്പര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അലയന്‍സിലെ സീനിയര്‍ അനലിസ്റ്റും ആക്ടിവിസ്റ്റുമായ അഫ്സല്‍ അമീര്‍ അര്‍ണാബിനോട് മുപ്പതിലേറെ ചോദ്യങ്ങളാണ് ചോദിക്കുന്നത്.
#FloodAidLie, എന്ന ചാനല്‍ ചര്‍ച്ചയിലെ നിങ്ങളുടെ വാദങ്ങൾക്ക് നൂറിലധികം മറുപടികൾ ഇതിനോടകം തന്നെ ലഭിച്ചിരിക്കാം. ഞാൻ വീണ്ടും അത് പരാമർശിക്കുന്നില്ല.
ഞാന്‍ നിങ്ങളെപ്പോലെ ഒരു ഹൈ പ്രൊഫൈൽ ജേർണലിസ്റ്റ് അല്ല. എന്നാൽ മാധ്യമപഠനത്തിന്‍റെ പരിശീലനഘട്ടത്തിൽ നാം ആവര്‍ത്തിച്ച് ഉറപ്പാക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ റിപ്പോർട്ടുകളും യഥാര്‍ത്ഥമായിരിക്കണം, കാതലായതുമായിരിക്കണം, അത് വ്യക്തി രാഷ്ട്രീയത്തിനതീതമാകരുത്. എല്ലാവരും പിന്തുടരുന്ന കർശന നിയമവുമാണത്.
പക്ഷെ നിങ്ങളുടെ ടിവി ഷോകളില്‍ താങ്കള്‍ നിരത്തുന്ന ന്യായീകരണ സിദ്ധാന്തങ്ങൾ ഒരിക്കല്‍പ്പോലും മാധ്യമധര്‍മ്മങ്ങള്‍ പിന്തുടരുന്നവയല്ല.- അഫ്സല്‍ അമീര്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന്‍ ദുരന്തമുഖത്ത് നിൽക്കുന്ന മലയാളി സമൂഹത്തെ “The shameful bunch of Indians” എന്ന് അഭിസംബോധന ചെയ്ത അർണാബിനോട് മുപ്പതിലധികം ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
- നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെ കേരളം അഭിമുഖീകരിച്ചതുകൊണ്ടോ?
- ദുരന്തത്തെ അഭിമുഖീകരിക്കുന്നതിൽ കേരളം ഉത്തമ മാതൃകയാണെന്ന് തെളിയിച്ചതുകൊണ്ടോ?
- ദുരന്തം നേരിട്ടപ്പോൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കാതെ കേരളം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതോ?
- മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പടെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ച് എത്തിയതോ?
- എന്താണ് താങ്കളെ ചൊടിപ്പിക്കുന്നത്?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.