രൂപം കൊണ്ട അന്നു മുതൽ നഗരത്തിലെ മലയാളികളുടെ കൂടെ ഉണ്ട് ബെംഗളൂരു വാർത്ത, മലയാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ വഴികാട്ടാനും സന്തോഷം പങ്കുവക്കാനും ബെംഗളൂരു വാർത്ത മടി കാണിക്കാറില്ല.
അപ്രായോഗികം എന്ന് തോന്നുന്ന പല ഉദ്യമങ്ങളും ഏറ്റെടുത്ത് ഒരു പരിധി വരെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിൻ തന്നെയാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
ഏറ്റവും അവസാനത്തേതായ ലോകകപ്പ് പ്രവചന മൽസരവും സ്പെഷൽ ട്രെയിനിന് വേണ്ടിയുള്ള ഒപ്പു ശേഖരണവും വിജയമായതിന് പിന്നിൽ നിങ്ങൾ വായനക്കാർ നൽകിയ അകൈതവമായ സഹകരണമല്ലാതെ മറ്റൊന്നില്ല എന്ന് അഭിമാനപൂർവം ഞങ്ങൾക്ക് പറയാം.
ഈ ഓണം നിങ്ങൾക്ക് ഒരു മധുരമുള്ള ഓർമ്മയാക്കി മാറ്റാൻ ബെംഗളൂരു വാർത്ത നിങ്ങൾക്കിടയിലേക്ക് വരുന്നു ” ഡബ്സ് മാഷ് ചലഞ്ചു “മായി.
നമുക്കിടയിലുള്ള അഭിനയ പ്രതിഭകൾക്ക് ഒരു വേദി ഒരുക്കിക്കൊടുക്കുക എന്നതാണ് ബെംഗളൂരു വാർത്തയുടെ ലക്ഷ്യം.
വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മാസ്റ്റർ കോട്ടേജസ് നൽകുന്ന ട്രോഫിയും സർട്ടിഫിക്കെറ്റും ലഭിക്കുന്നതാണ്.
തീർന്നില്ല …
ബെംഗളൂരുവിന്റെ സ്വന്തം ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ആർട്ട് പെക്കർ അടുത്തതായി നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ ഒരവസരവും.
അപ്പോൾ തുടങ്ങുകയല്ലേ ,ഫോണെടുക്കൂ ചിത്രീകരിക്കൂ … അയച്ചു തരൂ
നിബന്ധനകൾ :
1) ഡബ്സ്മാഷ്, മ്യൂസിക്കലി തുടങ്ങിയ ഏത് ആപ്പ് ഉയോഗിച്ച് നിർമ്മിച്ച വീഡിയോയും മൽസരത്തിനയക്കാം.
2) ഒരാൾ ഒറ്റക്കോ ഒന്നിലധികം പേരോ ചേർന്നുള്ള വീഡിയോകൾ മൽസരത്തിന് അയക്കാവുന്നതാണ്.
3) വീഡിയോയുടെ ഏറ്റവും കൂടിയ സമയം ഒരു മിനിറ്റ് (60 സെക്കന്റ് ) ആയിരിക്കണം ,അതിൽ കൂടുതൽ ഉള്ള വീഡിയോകൾ മൽസരത്തിന് പരിഗണിക്കുന്നതല്ല.
4) മലയാളം ഡബ്സ്മാഷുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ, മലയാള സിനിമ / പരിപാടികളിലെ അന്യഭാഷ പ്രയോഗങ്ങൾക്ക് വിലക്കില്ല.
4 ) +91 8880173737 എന്നാ വാട്സ് അപ്പ് നമ്പറിലേക്ക് ആണ് വീഡിയോകള്‍ അയക്കേണ്ടത്, 05.09.2018 രാത്രി 12 മണിക്ക് ശേഷം ലഭിക്കുന്ന വീഡിയോകൾ മൽസരത്തിന് പരിഗണിക്കുന്നതല്ല.
5) ഒരു വാട്സ് അപ്പ് നമ്പറിൽ നിന്ന് ഒരു വീഡിയോ മാത്രമേ അനുവദിക്കുകയുള്ളൂ, ഒരേ നമ്പറിൽ നിന്ന് ഒന്നിലധികം വീഡിയോകൾ ലഭിച്ചാൽ എല്ലാ വീഡിയോകളും മൽസരത്തിൽ നിന്ന് പുറത്താകുന്നതാണ്.
6) സമ്മാനം ലഭിക്കുന്ന വ്യക്തി / ഗ്രൂപ്പ് മേൽ പറഞ്ഞ വാട്‌സ് അപ്പ് നമ്പറിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ ബാദ്ധ്യസ്ഥരാണ്. പരാജയപ്പെടുന്ന പക്ഷം സമ്മാനം കൈമാറുന്നതല്ല.
7) ബെംഗളൂരുവിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്.
8) മൽസരത്തിലൂടെ ലഭിക്കുന്ന വീഡിയോകളുടെയെല്ലാം പൂർണമായ അവകാശം ബെംഗളൂരു വാർത്തക്ക് ആയിരിക്കും. ബെംഗളൂരു വാർത്തയുടെ ഭാവി പരിപാടികളിലും യൂടൂബ് ചാനലിലും ആവശ്യമെങ്കിൽ ഈ വീഡിയോകൾ ഉപയോഗിക്കുന്നതാണ്.ഇതിന്റെ പേരിൽ റോയൽറ്റിയോ മറ്റു വേതനമോ മൽസരാർത്ഥിക്ക് നൽകുന്നതല്ല. അതോടൊപ്പം ലഭ്യമാകുന്ന വീഡിയോകൾ നിയമവിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയില്ല എന്ന് ബെംഗളൂരു വാർത്ത ഉറപ്പ് നൽകുന്നു.
9 ) മൽസരാത്ഥികൾ ബെംഗളൂരു വാർത്തയുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ടായിരിക്കണം ..ലിങ്ക് ഇവിടെ
10) അവശ്യമെങ്കിൽ മൽസരത്തിൽ മാറ്റങ്ങൾ വരുത്താനോ പൂർണമായും പിൻവലിക്കാനുള്ള അവകാശം ബെംഗളുരു വാർത്തയിൽ നിക്ഷിപ്തമാണ്.
11) ഒന്നാം സമ്മാനം നേടുന്ന ഒരു വ്യക്തിക്ക് ആർട്ട് പെക്കർ പ്രൊഡക്ഷൻ സിന്റെ അടുത്ത ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം നൽകുന്നതാണ്, അതേ സമയം സംവിധായകന്റെ പ്രതീക്ഷക്ക് ഒത്ത് ഉള്ള പ്രകടനം കാഴ്ചക്കാൻ കഴിഞ്ഞില്ലെങ്കിൽ ബെംഗളുരു വാർത്തക്ക് അതിൽ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
12) ബെംഗളൂരു വാർത്തയുടെയും മറ്റ് സ്പോൺസർമാരുടെയും അടുത്ത ബന്ധുക്കൾക്ക് മൽസരത്തിൽ പങ്കെടുക്കാൻ കഴിയുകയില്ല.
13) സമ്മാനങ്ങൾ കൊറിയറിൽ അയച്ചുകൊടുക്കുന്നതല്ല, മുൻകൂട്ടി അറിയിച്ച സ്ഥലത്ത് വച്ച് സമ്മാന വിതരണം നടത്തുന്നതാണ്.
14) വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.