ബെംഗളൂരു:കുല്‍ദിഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എന്‍.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക്. മെയ് പത്തിന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. ഗോപാലകൃഷ്ണ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ കാലയളവില്‍ ചിത്രദുര്‍ഗ ജില്ലയിലെ മൊളകാല്‍മുരുവില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 2018ല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതിനെ…
Read MoreMonth: March 2023
ജയിലിനകത്ത് ആടിയും പാടിയും റിനോഷും ഏയ്ഞ്ചലീനയും
ബിഗ് ബോസ് സീസൺ 5 തുടങ്ങി ദിവസങ്ങൾ മാത്രമേ ആയുള്ളൂ വെങ്കിലും ഷോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഷോയിലെ ഒരു പ്രധാന ഘടകം ആണ് ജയിൽ വാസം, ബിഗ് ബോസ് സീസണ് അഞ്ചിന്റെ ആദ്യ ജയില്‍ വാസം ലഭിച്ചിരിക്കുന്നത് ഏയ്ഞ്ചലീനയ്ക്കും റിനോഷിനും ആണ്. ക്യാപ്റ്റനായ അഖില്‍ മാരാര്‍ ആണ് ഏയ്ഞ്ചലീനയെയും റിനോഷിനെയും ജയിലിന് ഉള്ളിലാക്കി ലോക്ക് ചെയ്തത്. ഒപ്പം മറ്റ് മത്സരാര്‍ത്ഥികളും ഉണ്ടായിരുന്നു. ആദ്യമായി ജയിലിനകത്ത് എത്തിയ ഇരുവരും ആടിപ്പാടി രസിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഏയ്ഞ്ചലീനയുടെ തമിഴ്…
Read Moreമുഖ്യമന്ത്രിയുടെ കാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കാറില്‍ പരിശോധന .തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളൈയിങ് സ്ക്വാഡാണ് ബൊമ്മെയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ വന്നതായിരുന്നു ബൊമ്മെ . എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഫ്ളൈയിങ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. പരിശോനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Moreതന്റെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ലീഡര്‍ രാമയ്യ എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന് സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ജനങ്ങള്‍ ഉയര്‍ത്തിയ നേതാവ് എന്നാണ് പോസ്റ്ററുകളില്‍ സിദ്ധരാമയ്യയെ വിശേഷിപ്പിക്കുന്നത്. സിനിമ രണ്ടു ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗത്ത് കന്നട നടനാണ് അഭിനയിക്കുക. രണ്ടാം ഭാഗത്തില്‍ തമിഴ് നടന് വിജയ്സേതുപതിയും അഭിനയിക്കുമെന്ന് സംവിധായകന് സത്യരത്നം പറഞ്ഞു. ആദ്യഭാഗത്തും വിജയ്സേതുപതി ഉണ്ടാവും. എന്നാല്‍ അഭിനയമെല്ലാം സസ്പെന്‍സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം, പഠനകാലം, വക്കീല്‍…
Read Moreഹോട്ടൽ മുറിയിൽ അച്ഛനും അമ്മയും മക്കളും മരിച്ച നിലയിൽ
ബെംഗളൂരു: നാലംഗ കുടുംബത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് മംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൈസൂരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിര്‍മല (48), മക്കളായ ചൈതന്യ (9), ചൈത്ര എന്നിവരാണ് മരിച്ചത്. മംഗളൂരു കെ എസ് റോഡിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടക്കെണി മൂലം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreഅപ്പാർട്മെന്റിന്റെ 14 മത് നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു
ബെംഗളൂരു:അപാർട്ട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. അബ്ദുൾ സലീമിന്റെ മകൻ മുഹമ്മദ് ഷമാൽ (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. റമദാൻ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാൽ ബാൽക്കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുമെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം
ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ മത്സരാര്‍ത്ഥികളായി എത്തിയിരുന്നു. പോയ സീസണിലെ മത്സരാര്‍ത്ഥികളായ ജാസ്മിനും അപര്‍ണയും ലെസ്ബിയന്‍ ആയിരുന്നു. ഇതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അശ്വിന് താന്‍ ഗേ ആണെന്ന് ഷോയിലൂടെയാണ് തുറന്ന് പറയുന്നത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി തുറന്നു പറച്ചില് നടത്തിയിരിക്കുകയാണ്. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ് അഞ്ജൂസ് റോഷ്. താന്‍ ഒരു ടോം ബോയ് ആയിട്ടാണ് ചെറുപ്പം മുതലേ നടക്കുന്നത്. തന്നെ പെണ്‍കുട്ടിയായി കാണുന്നത് ഇഷ്ടമല്ല. അതുപോലെ തന്നെ ലെസ്ബിയന്‍ എന്ന വാക്കും ഇഷ്ടമല്ലെന്നും അഞ്ചൂസ് പറയുന്നുണ്ട്. പിന്നാലെയാണ് അഞ്ജൂസ്…
Read Moreട്വിറ്ററിന്റെ ബ്ലൂ ടിക്ക് നാളെ മുതൽ ഒഴിവാക്കുന്നു
ന്യൂഡൽഹി :നാളെ മുതല്‍ ട്വിറ്റര്‍ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷന് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നല്കി സബ്സ്ക്രിപ്ഷന് എടുത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഉണ്ടാവൂ. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകളില്‍ മാസം 900 നല്‍കണം. വെബ് വേര്‍ഷനില്‍ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാര്‍ജ്. ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് പണം മുടക്കി വാങ്ങിയവരില്‍ താലിബാന് നേതാക്കളും ഉള്‍പ്പെട്ടിരുന്നു. രണ്ട് താലിബാന് നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. പിന്നീട്…
Read Moreഏപ്രിൽ 9 ന് പ്രധാനമന്ത്രി ബന്ദിപ്പൂർ കടുവ സങ്കേതം സന്ദർശിക്കും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിക്കും. ഏപ്രില്‍ 9-ന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെത്തുന്ന പ്രധാനമന്ത്രി സഫാരി യാത്ര നടത്തുമെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും ബന്ദിപ്പൂരില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സഫാരിക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ണ്ണാടക പോലീസ് 1500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണ്ണാടകയില്‍ വച്ച് നടക്കുന്ന ത്രിദിന മെഗാ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനുശേഷമായിരിക്കും ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുക. മൈസൂരില്‍ നടക്കുന്ന പരിപാടി കേന്ദ്ര…
Read Moreഅഴിമതി നടത്തിയ എംഎൽഎ യെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി
ബെംഗളൂരു: തുമകുരു റൂറലില്‍ നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി. അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈക്കോടതി, ഗൗരി ശങ്കര്‍ സ്വാമിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് സമയം അനുവദിച്ചു. എതിര് സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നല്കിയ പരാതിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതായാണ് പരാതി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരി ശങ്കര്‍…
Read More