തന്റെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി സിദ്ധരാമയ്യ

ബെംഗളൂരു:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ലീഡര്‍ രാമയ്യ എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ജനങ്ങള്‍ ഉയര്‍ത്തിയ നേതാവ് എന്നാണ് പോസ്റ്ററുകളില്‍ സിദ്ധരാമയ്യയെ വിശേഷിപ്പിക്കുന്നത്. സിനിമ രണ്ടു ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗത്ത് കന്നട നടനാണ് അഭിനയിക്കുക. രണ്ടാം ഭാഗത്തില്‍ തമിഴ് നടന്‍ വിജയ്സേതുപതിയും അഭിനയിക്കുമെന്ന് സംവിധായകന്‍ സത്യരത്നം പറഞ്ഞു. ആദ്യഭാഗത്തും വിജയ്സേതുപതി ഉണ്ടാവും. എന്നാല്‍ അഭിനയമെല്ലാം സസ്പെന്‍സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം, പഠനകാലം, വക്കീല്‍…

Read More