തന്റെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി സിദ്ധരാമയ്യ

ബെംഗളൂരു:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.

ലീഡര്‍ രാമയ്യ എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ജനങ്ങള്‍ ഉയര്‍ത്തിയ നേതാവ് എന്നാണ് പോസ്റ്ററുകളില്‍ സിദ്ധരാമയ്യയെ വിശേഷിപ്പിക്കുന്നത്.

സിനിമ രണ്ടു ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗത്ത് കന്നട നടനാണ് അഭിനയിക്കുക. രണ്ടാം ഭാഗത്തില്‍ തമിഴ് നടന്‍ വിജയ്സേതുപതിയും അഭിനയിക്കുമെന്ന് സംവിധായകന്‍ സത്യരത്നം പറഞ്ഞു. ആദ്യഭാഗത്തും വിജയ്സേതുപതി ഉണ്ടാവും. എന്നാല്‍ അഭിനയമെല്ലാം സസ്പെന്‍സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം, പഠനകാലം, വക്കീല്‍ എന്ന നിലയിലുള്ള പ്രൊഫഷണല്‍ കാലം, രാഷ്ട്രീയ പ്രവേശനവും പ്രതിസന്ധികളും ചിത്രത്തില്‍ വരുന്നുണ്ട്. ആക്ഷന്‍ സീനുകളും ലവ് ട്രാക്കുകളും ഉള്ള ചിത്രം അഞ്ചു ഭാഷകളിലായി ചിത്രീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts