അഴിമതി നടത്തിയ എംഎൽഎ യെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി 

ബെംഗളൂരു: തുമകുരു റൂറലില്‍ നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി.

അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈക്കോടതി, ഗൗരി ശങ്കര്‍ സ്വാമിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതായാണ് പരാതി.

  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരി ശങ്കര്‍ സ്വാമി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അയോഗ്യത വിധി തല്‍ക്കാലത്തേക്ക് സസ്‍പെന്‍ഡ് ചെയ്യണമെന്നും എതിര്‍ ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts