ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം

ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ മത്സരാര്‍ത്ഥികളായി എത്തിയിരുന്നു. പോയ സീസണിലെ മത്സരാര്‍ത്ഥികളായ ജാസ്മിനും അപര്‍ണയും ലെസ്ബിയന്‍ ആയിരുന്നു.

ഇതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അശ്വിന്‍ താന്‍ ഗേ ആണെന്ന് ഷോയിലൂടെയാണ് തുറന്ന് പറയുന്നത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ്.

താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ് അഞ്ജൂസ് റോഷ്. താന്‍ ഒരു ടോം ബോയ് ആയിട്ടാണ് ചെറുപ്പം മുതലേ നടക്കുന്നത്. തന്നെ പെണ്‍കുട്ടിയായി കാണുന്നത് ഇഷ്ടമല്ല. അതുപോലെ തന്നെ ലെസ്ബിയന്‍ എന്ന വാക്കും ഇഷ്ടമല്ലെന്നും അഞ്ചൂസ് പറയുന്നുണ്ട്. പിന്നാലെയാണ് അഞ്ജൂസ് റോഷ് തന്റെ പ്രണയകഥ തുറന്ന് പറയുന്നത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

അഞ്ച് വര്‍ഷമായി താന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നാണ് അഞ്ജൂസ് തുറന്ന് പറയുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും തന്റെ വീട്ടിലും പങ്കാളിയുടെ വീട്ടിലും അറിയാം. കല്യാണത്തെക്കുറിച്ചും മറ്റുമുള്ള എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നത് കൂടി മുന്നില്‍ കണ്ടാണ് താന്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്നതെന്നും താരം പറയുന്നുണ്ട്.

താന്‍ ബെഗളൂരുവിൽ ജോലി ചെയ്ത സമയത്ത് തന്റെ റൂമിലുണ്ടായിരുന്നു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. താനാണ് ആദ്യം പ്രണയം പറയുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ താന്‍ കണ്ടിട്ടില്ല. പരിചയപ്പെട്ട് സുഹൃത്തുക്കളായി രണ്ട് മാസം കഴിഞ്ഞപ്പോള്‍ താന്‍ പ്രണയം പറയുകയായിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

അല്‍പ്പനേരം തന്റെ മുഖത്ത് നോക്കിയിരുന്ന ശേഷം അവള്‍ ഒന്ന് ചിരിച്ചു. ഓക്കെ എന്ന് പറഞ്ഞുവെന്നുവാണ് അഞ്ചൂസ് പറയുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts