മൈസൂരു-ബെംഗളൂരു അതിവേഗപാത ടോൾ പിരിവ്: കാറുകൾക്ക് 135 രൂപ ഈടാക്കാൻ സാധ്യത

ബെംഗളൂരു: നിർദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയിൽ ടോൾ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. നിലവിൽ, നിർമാണം പൂർത്തിയായ 56 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോൾ ഈടാക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറിയവാഹനങ്ങൾക്ക് 135 രൂപയാണ് ഒരുവശത്തേക്ക് ഈടാക്കാൻ ഉദ്ദേശിക്കുന്ന ടോൾനിരക്കെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിവരം. ബസുകൾക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങൾക്ക് 750-900 രൂപയുമായിരിക്കും ടോൾ. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാൽ മാത്രമേ അതിവേഗപാതയിൽ സഞ്ചരിക്കാൻ എത്ര പണം മുടക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ. അതേസമയം,…

Read More

മണ്ഡ്യയിലെ കർഷകർക്ക് വിവാഹം നടക്കുന്നില്ല; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി 200 യുവാക്കൾ

ബെംഗളൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്തി മണ്ഡ്യയിലെ യുവാക്കൾ. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനു​ഗ്രഹം തേടിയാണ് യാത്ര. വധുവിനെ കിട്ടാതെ അലയുന്ന 200 കർഷക തൊഴിലാളികളായ യുവാക്കളാണ് കൂടുതലും യാത്രയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെം​ഗളൂരു, മൈസൂരു,…

Read More

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിദഗ്ധ ചികിത്സ ഇന്ന് മുതൽ ബെംഗളൂരുവിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലെക്ക് കൊണ്ടു പോകും. ചാർട്ടഡ് വിമാനത്തിലാണ് ബെംഗളൂരു എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് മാറ്റുക. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ വിദ്ഗദ ചികിൽസയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ബെംഗളൂരു എച് സി ജി ക്യാൻസർ സെന്ററിൽ തുടർ ചികിത്സ നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എഐസിസി ഇടപെട്ട് സജ്ജമാക്കിയ ചാർട്ടഡ് വിമാനത്തിലാണ് എച്ച് സി ജി…

Read More

തൃപുര നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങൾ ബാക്കി: പ്രചാരണം ശക്തമാക്കി മുന്നണികള്‍

ഡൽഹി: തൃപുര ജനവിധി രേഖപ്പെടുത്താന്‍ ഇനി കേവലം മൂന്നു ദിവസങ്ങള്‍ മാത്രം. അവസാനവട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര നേതാക്കളുടെ ഒഴുക്കാണ് തൃപുരയിലേക്ക്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ തൃപുരയില്‍ എത്തി. തൃപുരയിലെ ഉനകോട്ടി ജില്ലയിലെ ചാന്ദിപൂര്‍, സെപാഹിജാല ജില്ലയിലെ ബിശ്രാഗഞ്ച് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി തൃപുരയില്‍ എത്തുക. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ബിജെപിയുടെ വിജയം തടയുകയാണ് ലക്ഷ്യം. ആകെയുള്ള 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്…

Read More

ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.ഏഴായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് രാത്രി കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീട്ടില്‍ ഗൃഹസന്ദര്‍ശനത്തിനെത്തും. തുടര്‍ന്ന് രാവിലെ പത്ത് മണി മുതല്‍ കലക്ട്രേറ്റ് യോഗങ്ങള്‍ക്ക് ശേഷം പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ വീട്ടിലെത്തിയതിനുശേഷമായിരിക്കും മീനങ്ങാടിയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി,പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തി, പ്രതിരോധത്തിന്റെ അടയാളമിട്ടാണ് രാഹുല്‍ ഗാന്ധി…

Read More

സാറ്റലൈറ്റ് ബസ് ടെർമിനലിൽ പോലീസ് ചമഞ്ഞ് യാത്രക്കാരിൽ നിന്നും പണം തട്ടൽ സംഘം വർധിക്കുന്നു

ബെംഗളൂരു: മലയാളികൾ ഏറെ ആശ്രയിക്കുന്ന മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ പോലീസ് ചമഞ്ഞ് യാത്രക്കാരിൽ നിന്നും പണം തട്ടുന്നത് വർധിക്കുന്നു. സുരക്ഷയുടെ ഭാഗമായി ലഗേജുകൾ പരിശോധിക്കണമെന്ന് ആവശ്യവുമായി എത്തുന്ന ഇവർ പിന്നീട് ഭീഷണിപ്പെടുത്തി യാത്രക്കാരിൽ നിന്ന് പണവും സ്വര്ണാഭരങ്ങളും ആവശ്യപ്പെടുന്നതാണ് പതിവ്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രക്കാരാണ് രാത്രി സമയങ്ങളിൽ കൂടുതലായി ടെർമിനലുകളിൽ എത്തുന്നത്. മറുനാട്ടുകാരെ ലക്ഷ്യമിട്ടാണ് കൂടുതൽ കവർച്ചകളും അരങ്ങേറുന്നത്. ബി.എം.ടി.സി ബസ് ടെർമിനലിൽ നിന്ന് സംസ്ഥാനാന്തര ബസുകൾ പുറപ്പെടുന്ന ട്രാക്കിലേക്ക് വരുന്ന തിരക്ക് കുറഞ്ഞ ഇടനാഴിയിലാണ് പലപ്പോഴും സംഘങ്ങൾ യാത്രക്കാരെ തടഞ്ഞു…

Read More

നാളെമുതൽ ബെള്ളാരി റോഡിൽ ഗതാഗത നിയന്ത്രണം

traffic road

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് നിയന്ത്രണം. ബി.എം.ടി.സി ബസ്സുകൾക്ക് മാത്രമാണ് യലഹങ്ക വ്യോമസേനാ താവളത്തിന് മുന്നിലൂടെയുള്ള ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്.

Read More

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചിടും; ബദൽ മാർഗങ്ങൾ അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പകൽ സർവീസുകൾ ഭാഗികമായി റദ്ധാക്കി. നാളെ രാവിലെ 9 മുതൽ 12 വരെയും 14 നും 15 നും ഉച്ചയ്ക്ക് 12 മുതൽ 2 .30 വരെ 16 നും 17 നും രാവിലെ 9 .30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 . 30 മുതൽ 5 വരെയുമാണ് സർവീസ് റദ്ധാക്കിയിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡുകൾ ബെംഗളൂരു ഈസ്റ്റ് സൈഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കെ.ആർ. പുറം-ഹൊന്നൂർ കുരിശ്…

Read More

ട്രാഫിക് പിഴ ശേഖരം; 8 ദിവസം കൊണ്ട് നേടിയത് 85 കോടി രൂപ

ബെംഗളൂരു: ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് സർക്കാർ പ്രഖ്യാപിച്ച് എട്ട് ദിവസത്തിന് ശേഷം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) 85 കോടി രൂപ സമാഹരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി 8.30 വരെ 6,70,602 കേസുകളാണ് തീർത്ത് അതിലൂടെ 17,61,03,300 രൂപ ബിടിപി സമാഹരിച്ചു. വിവിധ ട്രാഫിക് പോലീസ് സ്‌റ്റേഷനുകളിലെ പേഴ്‌സണൽ ഡിജിറ്റൽ അസിസ്റ്റന്റുമാർ മുഖേന 3,51,023 ട്രാഫിക് നിയമലംഘന കേസുകൾ തീർപ്പാക്കി അതിലൂടെ 8,55,02,800 രൂപയും ലഭിച്ചു. ട്രാഫിക് നിയമലംഘകർ പേടിഎം വഴി 5,77,87,200 രൂപ അടച്ച് 1,90,620 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. ബെംഗളൂരു…

Read More

ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. 1-0നായിരുന്നു ബെംഗളൂരുവിന്റെ ജയം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു അഞ്ചാമതാണ്.

Read More
Click Here to Follow Us