കർണാടക ബജറ്റ്: നഗരത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വെള്ളപ്പൊക്കം കുറയ്ക്കാനും ഫണ്ട്

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റിൽ മുഖ്യമന്ത്രി ബൊമ്മൈ ബെംഗളൂരുവിനുവേണ്ടി നിരവധി വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. 150 കോടി രൂപ ചെലവിൽ വികസിപ്പിക്കുകയും സബർബൻ റെയിൽ സംവിധാനം ശക്തിപ്പെടുത്തുകയും നമ്മ മെട്രോ ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്ന 75-ലധികം പ്രധാന ജംഗ്ഷനുകൾക്ക് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിലെ 75 പ്രധാന ജംഗ്‌ഷനുകൾ വികസിപ്പിക്കുന്നതിന് സർക്കാർ 150 കോടി രൂപ അനുവദിച്ചു. കൂടാതെ, 350 കോടി രൂപ ചെലവിൽ 5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് റോഡ് നിർമ്മിക്കും, ഇത് ടിൻ ഫാക്ടറിയെ…

Read More

എയ്‌റോ ഇന്ത്യ 2023 ന് തിരശ്ശീല വീണു

ബെംഗളൂരു: വ്യോമയാന മേഖലയിൽ ‘സെൽഫ് റിലയന്റ് ഇന്ത്യ’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നീ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിമോഹമായ ആഹ്വാനത്തിലേക്കുള്ള വലിയ മുന്നേറ്റം അടയാളപ്പെടുത്തിയ അഞ്ച് ദിവസത്തെ എയ്‌റോ ഇന്ത്യ-2023-ന് തിരശ്ശീലകൾ ഇറങ്ങി. ബെംഗളൂരുവിൽ 14-ാമത് എഡിഷൻ പൂർത്തിയാക്കിയ ദ്വിവത്സര ഇവന്റിൽ എയ്‌റോ ഇന്ത്യയിൽ ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നുള്ള സംഘത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. നഗരത്തിലെ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ ലോഹപക്ഷികൾ അവതരിപ്പിച്ച എയ്‌റോബാറ്റിക്‌സ് കഴിഞ്ഞ ദിവസം വരെ വൻതോതിൽ തടിച്ചുകൂടിയ കാണികളെ കൗതുകമുണർത്തി. ഇന്ത്യ തദ്ദേശീയമായി…

Read More

വേനൽക്കാലം: നഗരത്തിൽ ചിക്കൻപോക്സ് കേസുകൾ വർധിക്കുന്നു

ബെംഗളൂരു: ശൈത്യകാലത്ത് നിന്ന് വേനലിലേക്ക് മാറുന്ന ബെംഗളൂരുവിൽ ചിക്കൻപോക്‌സ് ബാധിതരുടെ എണ്ണം കൂടുന്നു. കുട്ടികൾ രോഗബാധിതരാണെങ്കിലും ഈ വർഷം കൂടുതൽ ചെറുപ്പക്കാർക്കാണ് രോഗം ബാധിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. സാധാരണയായി വേനൽക്കാലത്ത് ചിക്കൻപോക്‌സ് കേസുകൾ കൂടുമെന്നും കാലാവസ്ഥ മാറുന്നതിനാൽ ചിക്കൻപോക്‌സ് രോഗികൾ വർധിക്കുന്നുണ്ടെന്നും സക്ര വേൾഡ് ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് ആൻഡ് നിയോനറ്റോളജി വിഭാഗം മേധാവി ഡോ രജത് ആത്രേയ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, എല്ലാ ദിവസവും ഒന്നോ രണ്ടോ കേസുകൾ അവരുടെ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നുണ്ട്. . ഈ വർഷം, യുവാക്കൾക്കിടയിൽ (20-30 വയസ്സ്)…

Read More

12 ചീറ്റകളെ കൂടി ഇന്ന് ഇന്ത്യയില്‍ എത്തിക്കും: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെ ഇന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. ജനുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കരാറില്‍ ഒപ്പുവച്ചത്. കരാര്‍ അനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് ചീറ്റകളെ എത്തിക്കുക. ചീറ്റകളെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രോജക്ട് ചീറ്റയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് നമീബയില്‍നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. നിലവില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ എട്ടു ചീറ്റകളാണ് ഉള്ളത്

Read More

പരിശീലന വിമാനത്തിന്റെ ചിറകിൽ വീണ്ടും ഹനുമാൻ ചിത്രം മടങ്ങിയെത്തി

Hanuman on the model of HAL trainer aircraft was removed

ബെംഗളൂരു : എയ്റോ ഇന്ത്യയുടെ അവസാനദിവസം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) പരിശീലന വിമാനത്തിന്റെ മാതൃകയിൽ വീണ്ടും. ഹനുമാന്റെ ചിത്രംഎയ്റോ ഇന്ത്യയിൽ പ്രദർശനത്തിനുവെച്ചിരുന്ന ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫൈറ്റർ ട്രെയിനറിൽ (എച്ച്.എൽ.എഫ്.ടി.-42) ആണ് ഹനുമാന്റെ ചിത്രം തിരികെ കൊണ്ടുവന്നത്. എയ്റോ ഇന്ത്യയുടെ ആദ്യദിനത്തിലും ഹനുമാന്റെ ചിത്രം ഉണ്ടായിരുന്നെങ്കിലും വിവാദമായതോടെ പിറ്റേദിവസം നീക്കിയിരുന്നു. പരിശീലന വിമാനത്തിന്റെ ചിറകിൽ ആദ്യ ദിവസത്തെപോലെ ‘ദ സ്റ്റോം ഈസ് കമിങ്’ എന്ന അടിക്കുറിപ്പോടെയാണ്വീണ്ടും ചിത്രം സ്ഥാപിച്ചത്.

Read More

ജ്വല്ലറി ജീവനക്കാരന്റെ കൊല, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും. പ്രതി കാസര്‍കോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാന്‍സി കടയിലും പുതിയ ബസ് സ്റ്റാന്‍ഡിലും ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരന്‍ ബല്‍മട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജ്വല്ലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട…

Read More

സ്വര ഇനി ഫഹദിന് സ്വന്തം!

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കർ വിവാഹിതയായി, സമാജ് വാദി പാർട്ടിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം പ്രസിഡൻറ് ഫഹദ് അഹമ്മദ് ആണ് വരൻ. കഴിഞ്ഞ മാസം 6 ന് ഇവർ രണ്ടു പേരും സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസമാണ് നടി വിവരം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെയും നരേന്ദ്ര മോഡിയുടെയും വിമർശകയായ സ്വര രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. So blessed to be supported and cheered…

Read More

നോർക്ക റൂട്ട്സ് – സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ്‌ നേഴ്സ് ഒഴിവ്

ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി എംഒഎച്ചി ലേക്ക് വനിതാ നഴ്സുമാർക്ക് തൊഴിലവസരം. യോഗ്യത : നഴ്സിങ് ബി.എസ്സി, പോസ്റ്റ്‌ ബി.എസ്. സി, എം. എസ്. സി, പി. എച്ച്. ഡി പ്രവൃത്തി പരിചയം : ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. കാർഡിയോളജി ഐസിയു /ഇആർ/ ഐസിയു /എൻഐസിയു/ പിഐസിയു / കാത്ത് ലാബ് / ജനറൽ നഴ്സിങ് / ഡയാലിസിസ് / എന്റോസ്കോപി/ മെന്റൽ ഹെൽത്ത് / ഓങ്കോളജി / ട്രാൻസ് പ്ലാന്റ്, മെഡിക്കൽ സർജൻ എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്…

Read More

രാമക്ഷേത്രം നിർമ്മിക്കും, ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റാണ് അവതരിപ്പിച്ചത്. രാമനഗരയിലെ രാമ ദേവര ഹില്‍സില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ആയിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ബൊമ്മെ അറിയിച്ചു. ഏപ്രില്‍- മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ…

Read More

മൃതദേഹം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 2 പേരെ പോലീസ് പിടികൂടി 

ബെംഗളൂരു: യുവാവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. കർണാടകയിലെ ഉഡുപ്പിയിൽ ആണ് സംഭവം. ഹനുമന്തയ്യ എന്ന ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഉഡുപ്പി മാർക്കറ്റിൽ പച്ചക്കറിക്കായി എത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ല, മരിച്ച നിലയിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ…

Read More
Click Here to Follow Us