നടൻ ഹൃത്വിക് റോഷനും സുഹൃത്ത് സബ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകർക്ക് വേണ്ടി ഇവർ പങ്കുവയ്ക്കാറുമുണ്ട്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ വാർത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്മസ് അവധി സബയും മക്കളുമൊത്ത് ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സർലൻഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Read MoreMonth: January 2023
പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ദേവരായപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ഇയാളെ പിടികൂടിയത്. കേന്ദ്ര രഹസ്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തിയത്. വഞ്ചനാക്കുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ആരെയും പറ്റിച്ചിട്ടില്ലെന്നും ബിസിനസ്സ് മാത്രമാണ് ചെയ്യുന്നതെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും പ്രവീൺ റാണ പറഞ്ഞു. ‘സേഫ് ആൻഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീൺ റാണ…
Read Moreമോദിയുടെ പരിപാടിയിൽ 100 വിദ്യാർത്ഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് സർക്കുലർ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് പ്രീ-യൂനിവേഴ്സിറ്റി വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. 26-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ഹുബ്ബള്ളിയിലെ എല്ലാ കോളേജുകളും 100 വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറാണ് പ്രതിഷേധത്തിന് കാരണമായത്. റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍വൈഎഫ് ഉദ്ഘാടന ചടങ്ങിലേക്ക് ഓരോ കോളേജില്‍ നിന്നും കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളെയെങ്കിലും പങ്കെടുപ്പിക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. വിദ്യാര്‍ത്ഥികള്‍ ഐഡി…
Read Moreകഞ്ചാവ് കടത്ത് , ഡോക്ടറും വിദ്യാർത്ഥികളും അറസ്റ്റിൽ
ബെംഗളൂരു: ഫ്ലാറ്റിൽ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ ഒമ്പതു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർമാരും മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തിൽ നാലുപേർ വനിതകളാണ്. ഇൻഡ്യൻ വംശജനായ വിദേശ പൗരനും ഡെന്റൽ വിദ്യാർത്ഥിയുമായ നീൽ കിഷോറിലാൽ റാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്. ഡോ. സമീർ (32), ഡോ. മണിമാരൻ മുത്തു (28), ഡോ. നാദിയറാസ് (24), ഡോ. വർഷിനി പ്രതി (26),…
Read Moreമെട്രോ പില്ലർ തകർച്ച: എയർപോർട്ട് ലൈനിൽ ഉണ്ടായത് രണ്ടാമത്തെ അപകടം
ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന മെട്രോയുടെ തൂൺ തകർന്ന് അമ്മയും മകനും മരിച്ച സംഭവത്തിന് പിന്നാലെ, കരാറുകാരായ എൻസിസി ലിമിറ്റഡ് മെട്രോയുടെ എയർപോർട്ട് ലൈനിൽ ഉണ്ടായത് രണ്ടാമത്തെ അപകടം. പ്രവർത്തിക്കുന്നു. ഹെന്നൂർ കാസ്റ്റിംഗ് യാർഡിൽ നാല് മാസം മുമ്പ് നടന്ന സംഭവം മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാൽ അന്ന് ഉണ്ടായ അപകടത്തിൽ, ആർക്കും പരിക്കെട്ടിരുന്നില്ല, പക്ഷേ സംഭവം ഈ പാതയിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ ജോലി വൈകിപ്പിച്ചുവെന്ന് മെട്രോ വൃത്തങ്ങൾ പറഞ്ഞു. ഉഗിർഡർ ഉയർത്തുമ്പോൾ 250 ടൺ ഭാരമുള്ള മെയിൻ ഗാൻട്രിയുടെ (കനത്ത സ്റ്റാറ്റിക് ക്രെയിൻ) ബീം പൊട്ടിയതാണ് നേരത്തെ…
Read Moreസ്‌കൂൾ വാനിൽ നിന്ന് തെറിച്ചുവീണ കെജി വിദ്യാർഥിനി മരിച്ചു
ബെംഗളൂരു: കനകപുര റോഡിൽ കിന്റർഗാർട്ടനിൽ പഠിക്കുന്ന നാല് വയസ്സുകാരി ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ വാനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. വാനിന്റെ പിൻചക്രത്തിൽ പെട്ടാണ് മരണം സംഭവിച്ചത്. നഗരപ്രാന്തത്തിലെ ഹരോഹള്ളിക്കടുത്ത് സിദ്ധനഹള്ളിയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന മരിച്ച രക്ഷ, വാനിൽ ബിദാദിക്ക് സമീപം രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്റർനാഷണൽ സ്‌കൂളിൽ പോയി അതേ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രക്ഷ വാനിൽ സ്‌കൂളിലേക്ക് പോയത്. ഉച്ചകഴിഞ്ഞ് 3.45 ഓടെ ഇതേ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിച്ചനഹള്ളികെരെ-സിദ്ദേനഹള്ളി റോഡിൽ വച്ച് രക്ഷ…
Read Moreഈ 10 വിദേശ രാജ്യങ്ങളില്‍ ഇനി യുപിഐ ഇടപാട് നടത്താം;
ഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.. ഇനി മുതല്‍ വിദേശരാജ്യങ്ങളിലും യുപിഐ ഇടപാട് നടത്താം. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ അന്താരാഷ്‌ട്ര മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് യുപിഐ ഇടപാട് നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. സിംഗപ്പൂര്‍, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലാണ് യുപിഐ ഇടപാട് സാധ്യമാകുക.വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്‌ട്ര മൊബൈല്‍ നമ്പറിൽ നിന്ന് യുപിഐ ആക്‌സസ് ചെയ്യാന്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഒരു എന്‍ആര്‍ഐ അഥവാ എന്‍ആര്‍ഒ അക്കൗണ്ട് വേണമെന്നതാണ് നിബന്ധന. ഇതിനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍…
Read Moreവന്ദേഭാരത് എക്സ്പ്രസ് സർവീസ് ഹുബ്ബള്ളി പാതയിയിലേക്കും
ബെംഗളൂരു: ബെംഗളൂരു ഹുബ്ബള്ളി റെയിൽപാത ഇരട്ടിപ്പിക്കൽ മാർച്ചിൽ പൂർത്തിയാകുന്നതോടെ അർധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിൾ ആരംഭിച്ചു. 1850 കോടിരൂപയാണു പാത ഇരട്ടിപ്പിക്കലിനു ചെലവായത്. ദക്ഷിണ പശ്ചിമ റെയിൽവേ.ഹാവേരി മുതൽ ദേവര ഗുഡ വരെയുള്ള ഭാഗത്ത് 24.57 കിലോ മീറ്റർ ദൂരത്തെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം പൂർത്തിയായി. ഹുബ്ബള്ളി സൗത്ത്-സായുൻഷി റീച്ചിലെ 20 കിലോമീറ്ററിലെ പാത ഇരട്ടിപ്പിക്കലാണ് ഇനി പൂർത്തിയാകാനുള്ളത്. 127 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾക്ക് ഈ പാതയിലൂടെ സർവീസ് നടത്താൻ കഴിയുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ…
Read Moreശൈത്യത്തിൽ വിറച്ച് നഗരം
ബെംഗളൂരു: ഇന്നലെ പുലർച്ച 13 ഡിഗ്രി സെൽസിസ് താപനിലയാണ് ബെംഗളൂരു നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഘപെടുത്തിയത്. വരും ദിവസങ്ങളിലും തണുപ്പ് തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടകയിലും അതിശൈത്യമാണ് ഇപ്പോളുള്ളത്. ബീദാർ, ഭാഗൽ കൊട്ട്, വിജയപുര എന്നിവിടങ്ങളിലാണ് കൂടുതൽ തണുപ്
Read Moreശ്മശാന ജീവനക്കാർക്കൊപ്പം പ്രാതൽ കഴിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച ശ്മശാന തൊഴിലാളികൾക്ക് തന്റെ ഔദ്യോഗിക റേസ് കോഴ്‌സ് റോഡിലെ വസതിയിൽ പ്രഭാതഭക്ഷണം നൽകുകയും അവരുടെ സേവനങ്ങൾ ഉടൻ ക്രമപ്പെടുത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ബെംഗളൂരുവിൽ ശ്മശാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വരുന്ന ബജറ്റിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നഗരത്തിലെ 130 ശ്മശാനത്തൊഴിലാളികളുടെ സേവനം പൗരകർമിക (പൗര തൊഴിലാളി) മാതൃകയിൽ സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അവരിൽ 300 പേർ മറ്റ് ജില്ലകളിലുണ്ട്, സംസ്ഥാനത്തുടനീളമുള്ള അത്തരം എല്ലാ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി…
Read More