സ്‌കൂൾ വാനിൽ നിന്ന് തെറിച്ചുവീണ കെജി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: കനകപുര റോഡിൽ കിന്റർഗാർട്ടനിൽ പഠിക്കുന്ന നാല് വയസ്സുകാരി ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ വാനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. വാനിന്റെ പിൻചക്രത്തിൽ പെട്ടാണ് മരണം സംഭവിച്ചത്.

നഗരപ്രാന്തത്തിലെ ഹരോഹള്ളിക്കടുത്ത് സിദ്ധനഹള്ളിയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന മരിച്ച രക്ഷ, വാനിൽ ബിദാദിക്ക് സമീപം രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്റർനാഷണൽ സ്‌കൂളിൽ പോയി അതേ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രക്ഷ വാനിൽ സ്‌കൂളിലേക്ക് പോയത്. ഉച്ചകഴിഞ്ഞ് 3.45 ഓടെ ഇതേ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിച്ചനഹള്ളികെരെ-സിദ്ദേനഹള്ളി റോഡിൽ വച്ച് രക്ഷ വാഹനത്തിന്റെ വാതിലിലൂടെ പുറത്തേക്ക് തെറിക്കുകയും പിന്നിലെ ചക്രം കയറുകയും ചെയ്തു.

ഒളിവിൽ പോയ ഡ്രൈവറെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ഡ്രൈവർ എവിടെയാണെന്ന് സൂചനകൾ ലഭിച്ചതായും,
എത്രയും വേഗം പിടികൂടുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം രക്ഷയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts