25 താലൂക്കുകളിൽ മിനി ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും; മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: നെയ്ത്തുകാരുടെ എണ്ണം കൂടുതലുള്ള 25 താലൂക്കുകളിൽ മിനി ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് കീഴിൽ 1.02 ലക്ഷം പവർലൂം നെയ്ത്തുകാരുടെയും തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ ധനസഹായം നൽകുന്ന നേകർ സമ്മാന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മൈ. ബൊമ്മൈ പറയുന്നതനുസരിച്ച്, നിർദ്ദിഷ്ട മിനി ടെക്സ്റ്റൈൽ പാർക്കുകൾ നെയ്ത്തുകാരെ പരുത്തി സംസ്ക്കരണം മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത് വരെ സഹായിക്കും. തുടർന്ന് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള…

Read More

രാജ്യാന്തര വിമാനത്താവള രണ്ടാം ടെർമിനൽ ആഭ്യന്തര യാത്രക്കാർക്ക് തുറന്നുകൊടുക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ 15നു ആഭ്യന്തര യാത്രക്കാർക്ക് തുറന്നുകൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യാന്തര വിമാനത്താവള രണ്ടാം ടെർമിനൽ ഉദ്ഘാടനം ചെയ്തത്. രാജ്യാന്തര യാത്രക്കാർക്കുള്ള വിഭാഗം അടുത്ത വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കും. 2,55,645 ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിൽ യാത്രക്കാർക്കായി 22 പ്രവേശന കവാടങ്ങളും 95 ചെക്ക് ഇൻ കൗണ്ടറുകൾ, 5932 ഇരിപ്പിടങ്ങൾ, 9 ബാഗേജ് ബെൽറ്റുകൾ ടെർമിനലിലേക്കു പുറത്ത് നിന്ന് എത്താനായി 15ബസ് ഗേറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ടെർമിനലിൽ നിന്നു സ്റ്റാർ എയറിന്റെ സർവീസുകളാണ്…

Read More

90 ശതമാനം ഗതാഗതത്തിന് തുറന്നു കൊടുത്ത് മൈസൂരു–ബെംഗളൂരു ദേശീയപാത

ബെംഗളൂരു: ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന മൈസൂരു–ബെംഗളൂരു ദേശീയപാത (എൻ എച്ച് 275) 90 ശതമാനവും ഗതാഗതത്തിന് തുറന്നുകൊടുത്തതതോടെ യാത്രാ സമയം ലാഭിച്ച് കേരള, കർണാടക ആർടിസികൾ. മലബാർ മേഖലയിലേക്കും തെക്കൻ കേരളത്തിലേക്ക് വയനാട്, ഗൂഡല്ലൂർ വഴിയുള്ള ബസ് സർവീസുകളും ബെംഗളൂരു–മൈസൂരു പാതയിലൂടെയാണ് കടന്നുപോകുന്നത്. ഗതാഗതക്കുരുക്കിൽ പെട്ട് പകൽ സർവീസുകൾ ഉൾപ്പെടെ മണിക്കൂറുകൾ വൈകുന്നത് പതിവായിരുന്ന പാത 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം 4 വരി സർവീസ് റോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഇതോടെ പകൽ സർവീസുകൾ ഉൾപ്പെടെ സമയക്രമം പാലിക്കുന്നതു യാത്രക്കാർക്ക് ആശ്വാസമായി. രാമനഗര, ചന്നപട്ടണ, മണ്ഡ്യ…

Read More

ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ!! പ്രതികരണവുമായി താരം

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്‍മി. നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്‍മി. അര്‍ജുന്‍ ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്‍നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്‍മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച്‌ ആരാധകര്‍ രംഗത്ത് വരികയും ചെയ്‍തു. ഇക്കാര്യത്തില്‍ ഐശ്വര്യ ലക്ഷ്‍മി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച്‌ എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്‍മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇത് ഇത്രത്തോളം…

Read More

കാപ്പ ഒടിടി യിലേക്ക്

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും ഒടുവിലെത്തിയ ചിത്രം കാപ്പ ഒടിടി യിലേക്ക്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു:മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജനനായ യുകെ പൗരനാണ് പ്രതി. ഇയാളിൽ നിന്ന് 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പോലീസ് പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പോലീസ് പറയുന്നു.

Read More

ബജ്റംഗ്ദൾ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

death suicide murder accident

ബെംഗളൂരു: ബണ്ട് വാള്‍ താലൂകിലെ നേത്രാവതി പുഴയില്‍ ബജ്റംഗ്ദള്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട് വാള്‍ താലൂകിലെ സജിപയില്‍ താമസിക്കുന്ന രാജേഷ് പൂജാരി എസ് (36) ആണ് മരിച്ചത്. പനെമംഗലൂരിലെ പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച്‌ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അന്വേഷണം നടത്തി…

Read More

ഐഎസ് ബന്ധം, മംഗളൂരു സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവര്‍ ഐഎസ് പ്രവര്‍ത്തനത്തിന്റെ വ്യാപനത്തിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാരിഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് സ്‌ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പൂമാലയുമായി പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ യുവാവിനെ അവസാന നിമിഷം ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിയെ ഹാരാർപ്പണം നടത്താൻ ആയിരുന്നു യുവാവിന്റെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥൻ യുവാവിനെ പിടിച്ചുമാറ്റുന്നതിനിടെ പ്രധാനമന്ത്രി മാല വാങ്ങി കാറിന്റെ ബോണറ്റിൽ വെച്ചു. എയർപോർട്ട് മുതൽ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ ബാരിക്കേഡിന് പിന്നിലാക്കി വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനിടയിൽ ഒരാൾ പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയത് വൻ…

Read More

മെട്രോ നിർമ്മാണത്തിനിടെ റോഡ് കുഴിഞ്ഞു, കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക് 

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ഷൂലെ സർക്കിളിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ബ്രിഗേഡ് റോഡിൽ ബൈക്കിൽ സഞ്ചരിച്ചയാൾക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിർമ്മാണത്തിനുള്ള തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം. റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗം. ബൈക്ക് യാത്രികൻ ഇതുവഴി പോകമ്പോൾ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക്…

Read More
Click Here to Follow Us