മെട്രോ നിർമ്മാണത്തിനിടെ റോഡ് കുഴിഞ്ഞു, കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക് 

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ഷൂലെ സർക്കിളിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു.

ബ്രിഗേഡ് റോഡിൽ ബൈക്കിൽ സഞ്ചരിച്ചയാൾക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിർമ്മാണത്തിനുള്ള തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം.

റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗം. ബൈക്ക് യാത്രികൻ ഇതുവഴി പോകമ്പോൾ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ബൈക്ക് യാത്രികന് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts