ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി 27 മുതല്‍ നാല് മാസത്തേക്ക് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. റണ്‍വേയില്‍ അടക്കം അറ്റകുറ്റപണികള്‍ക്കും മറ്റുമായാണ് അടച്ചിടുന്നത്. 2023 മെയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയില്‍ പ്രവൃത്തികള്‍ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2,450 മീറ്റര്‍ നീളവും…
Read MoreDay: 3 January 2023
തമിഴ്നാട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു
ചെന്നൈ: മണല്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വേപ്പൂരിന് സമീപമാണ് അപകടം. പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈ-തിരുച്ചി ദേശീയപാതയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. ചെന്നൈ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി കടലൂര്‍ പോലീസ് അറിയിച്ചു. അമിത വേഗതയാണ്‌അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കാര്‍ ലോറിയെ ഇടിച്ചതിന് പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി നടന്നു. രണ്ടും ബസും രണ്ടു ലോറിയും രണ്ടു കാറും അപകടത്തില്‍ കൂട്ടിയിടിച്ചു.
Read Moreകർണാടകയിൽ ബിജെപി സർക്കാർ വീണ്ടും വരും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ഭരണം നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു. വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം ഈ വര്‍ഷം മുഴുവനും ഉണ്ടാകും. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് വെങ്കടേശ്വര സ്വാമി. ഈ വര്‍ഷം അനവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഅമിത് ഷായെ വെല്ലുവിളിച്ച് കുമാരസ്വാമി
ബെംഗളൂരു: ബി ജെ പിയുടെ പതനത്തിന് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്ന് ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. ഇന്ത്യയിലുടനീളം 800 എം എല്‍ എമാരെയും എംപിമാരെയും ബി ജെ പി ഇതുവരെ വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച പഞ്ചരത്ന യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ജെ ഡി എസ് പ്രതിജ്ഞാബദ്ധമാണ്. അമിത് ഷായെപ്പോലുള്ള ബി ജെ പി നേതാക്കള്‍ തങ്ങളുടെ അധാര്‍മിക രാഷ്ട്രീയം ഉത്തരേന്ത്യയില്‍ മാത്രം…
Read Moreകുടക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇനി ടിക്കറ്റ് നിരക്ക് ഇരട്ടി തുക
ബെംഗളൂരു: കുടക് ജില്ലയില്‍ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ഇരട്ടി തുക നല്‍കേണ്ടിവരും. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കുശാല്‍നഗറിലെ കാവേരി നിസര്‍ഗധാമ ദ്വീപിലും ദുബാരെ, ഹാരംഗി തുടങ്ങിയ ആനക്യാമ്പുകളിലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കാവേരി നിസര്‍ഗധാമയില്‍ പ്രവേശന ഫീസ് 30 രൂപയില്‍ നിന്ന് 60 രൂപയായും ദുബാരെയില്‍ 50 രൂപയില്‍ നിന്ന് 100 രൂപയായും ഹാരംഗിയില്‍ 30 രൂപയില്‍ നിന്ന് 50 രൂപയായും ഉയര്‍ത്തി. കാവേരി നദിയിലെ ഒരു ചെറിയ ദ്വീപാണ് നിസര്‍ഗധാമ. ജീര്‍ണാവസ്ഥയിലായ തൂക്കുപാലത്തിന്‍റെ…
Read Moreകർണാടകയിൽ കോൺഗ്രസ് ഭരണം വരും, മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും ; ഡി. കെ ശിവകുമാർ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ. ഞാൻ മുഖ്യമന്ത്രി ആകും എന്നല്ല, എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം അത് പോലെയായിരിക്കും കാര്യങ്ങൾ -ശിവകുമാർ പറഞ്ഞു. ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ നാലു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കർണാടക കോൺഗ്രസിൽ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിൽ അധികാരവടംവലി നിലവിൽ രൂക്ഷമാണ്.
Read Moreബെംഗളൂരു- മൈസൂരു ദേശീയ പാത, പേരിടുന്നതിൽ തർക്കം
ബെംഗളൂരു: ബെംഗളൂരു- മൈസൂരു ദേശീയപാതയ്ക്ക് പേരിടുന്നത് സംബന്ധിച്ച് തർക്കം രൂക്ഷമാവുന്നു. പാതയ്ക്ക് മൈസൂർ രാജാവായിരുന്ന നാല്‌വാടി കൃഷ്ണരാജ വോഡയാറിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവ് എസ്. എം കൃഷ്ണ കേന്ദ്ര ഗതാഗത മന്ത്രിയെ സമീപിച്ചു. ഒപ്പം പാതയ്ക്ക് കാവേരി എക്സ്പ്രസ്സ് എന്ന പേരു നൽകണമെന്ന ആവശ്യവുമായി മൈസൂർ എം. പി പ്രതാപ് സിംഹയും രംഗത്തുണ്ട്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ മാസം 5 ന് ബെംഗളൂരുവിൽ എത്തും.
Read Moreസൂറത്ക്കലിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മംഗളൂരു സൂറത്ത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തിൽ കെ.പി.ടിയിൽ ഡിപ്ലോമ വിദ്യാർത്ഥിയായ സത്യത്തിന്റെ (18) മൃതദേഹം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റെഡ് റോക്ക് ബീച്ചിൽ കണ്ടെത്തി. സത്യവും സുഹൃത്തും ശനിയാഴ്ച കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും തിരമാലകളിൽപെടുകയായിരുന്നു. സത്യത്തിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. സത്യത്തെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.
Read Moreവൈദ്യുത വാഹനങ്ങളോട് പ്രിയമേറുന്നു; റജിസ്ട്രേഷനിൽ വൻ കുതിച്ച് ചാട്ടം !
ബെംഗളൂരു : വൈദ്യുത വാഹനങ്ങളോട് സംസ്ഥാനത്ത് ഉള്ളവർക്ക് താൽപ്പര്യം കൂടുന്നതായാണ് കണക്കുകൾ പറയുന്നത്, കഴിഞ്ഞ 3 വർഷത്തെ വൈദ്യുത വാഹനങ്ങളുടെ റെജിസ്ട്രേഷൻ്റെ കണക്കെടുത്താൽ 1500% ൽ അധികമാണ് വളർച്ച കാണിക്കുന്നത്. കേന്ദ്ര ഗതാഗത വകുപ്പിൻ്റെ കണക്ക് പ്രകാരം 2019 ൽ ആകെ റെജിസ്റ്റർ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 6150 ആണ്. എന്നാൽ 2022 ൽ അത് 95856 ആയി ഉയർന്നു. സംസ്ഥാനത്ത് 2.9 കോടി വാഹനങ്ങൾ ഉണ്ട് എന്നാണ് കണക്ക് അതിൽ 1.5 ലക്ഷം വൈദ്യുത വാഹനങ്ങൾ ആണ്, അതിൽ തന്നെ 1.3…
Read Moreഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് 96 ലക്ഷം കേസുകൾ !
ബെംഗളൂരു : ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത് 96 ലക്ഷം കേസുകൾ. മദ്യപിച്ച് വാഹനമോടിച്ചവർക്ക് എതിരെ 26017 കേസുകൾ റജിസ്റ്റർ ചെയ്തു. 64.96 ലക്ഷം കേസുകൾ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇരുചക്രവാഹനക്കാർക്ക് എതിരെ റജിസ്റ്റർ ചെയ്തു. അനധികൃത പാർക്കിംഗിന് 10.38 ലക്ഷം കേസുകൾ എടുത്തു, 3.82 ലക്ഷം കേസുകൾ ട്രാഫിക് സിഗ്നൽ ലംഘിച്ചവർക്ക് എതിരെയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ പരിധിക്ക് പുറത്ത് ആളുകളുമായി സഞ്ചരിച്ചതിന് 1.4 ലക്ഷം കേസുകൾ ആണ് എടുത്തത്. നടപ്പാതയിലൂടെ വണ്ടി ഓടിച്ചതിന് 17084 കേസുകളും ബൈക്കിൽ അഭ്യാസം…
Read More