മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ആദ്യത്തെ മുന്നറിയിപ്പുമായി തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിൽ എത്തിയതിന് പിന്നാലെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. 999 വർഷത്തേക്കാണ് കേരളം മുല്ലപ്പെരിയാറിന് തമിഴ്‌നാടിനു പാട്ടത്തിനു നല്‍കിയത്.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 142 അടിയാണ് എന്നാൽ സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ് നാട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം കനത്ത മഴയേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്‍റിമീറ്ററാണ് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അണക്കെട്ട് തുറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts