മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ആദ്യത്തെ മുന്നറിയിപ്പുമായി തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിൽ എത്തിയതിന് പിന്നാലെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. 999 വർഷത്തേക്കാണ് കേരളം മുല്ലപ്പെരിയാറിന് തമിഴ്‌നാടിനു പാട്ടത്തിനു നല്‍കിയത്. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 142 അടിയാണ് എന്നാൽ സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ്…

Read More

കർണാടക, കേരളം അണക്കെട്ട് പ്രശ്നത്തിൽ ഒന്നിച്ചു നിൽക്കണം ; പനീർശെൽവം 

ചെന്നൈ: കേരളം, കര്‍ണാടക സംസ്ഥാനങ്ങളുമായി നിലനില്‍ക്കുന്ന അണക്കെട്ട് പ്രശ്‌നങ്ങളില്‍ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച്‌ നില്‍ക്കണമെന്ന് എ ഐ എ ഡി എം കെ കോ – ഓര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വം. കേരളത്തിലെ മുല്ലപ്പെരിയാര്‍, കർണാടകയിലെ മേക്കേദാട്ടു അണക്കെട്ടുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പനീർശെൽവത്തിന്റെ പ്രസ്താവന. ഇതിന്റെ പേരില്‍ കേരളത്തിലേയും കര്‍ണാടകയിലേയും സര്‍ക്കാരുകളെ ഒന്നിച്ച്‌ എതിര്‍ക്കണം എന്നാണ് പനീര്‍ ശെല്‍വം പറയുന്നത്. തമിഴ്നാട്ടില്‍ ഡി എം കെ അധികാരത്തില്‍ വന്നത് മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പണികളില്‍ കേരള സര്‍ക്കാര്‍ തടസം…

Read More

മുല്ലപ്പെരിയാർ: 2014ലെ വിധി പുനഃപരിശോധിക്കാൻ ആവശ്യപെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു

തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിക്കാൻ അനുവദിച്ച 2014ലെ വിധി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത മുഖേന സമർപ്പിച്ച രേഖാമൂലമുള്ള നിവേദനത്തിൽ, 2018-2021 മുതൽ തുടർച്ചയായി നാല് വർഷങ്ങളിൽ, പ്രത്യേകിച്ച് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിൽ, സംസ്ഥാനം അതിരുകടന്നതും ക്രമരഹിതവുമായ മഴയ്ക്കും വിനാശകരമായ വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചതായി കേരള സർക്കാർ പറഞ്ഞു. “ഇത് ഇപ്പോൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു….. കാലാവസ്ഥാ സാഹചര്യങ്ങൾ മാറുകയാണ്. 2021-ൽ…

Read More

മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിൽ പ്രതിഷേധിച്ച് ഇടുക്കി നിവാസികൾ.

MULLAPERIYAR

ഇടുക്കി: മുല്ലപ്പെരിയാർ പ്രശ്‌നത്തിന് പരിഹാരം കാണാത്ത കേരള സർക്കാരിന്റെ മൗനത്തിനെതിരെ മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെയുള്ള ഗ്രാമങ്ങളിൽ അമർഷം ആളിക്കത്തുന്നു. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാതെയാണ് തമിഴ്‌നാട് ബുധനാഴ്ച രാത്രി ഡാം ഷട്ടറുകൾ തുറന്നത്. പ്രശ്നത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വണ്ടിപ്പെരിയാർ ടൗണിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അണക്കെട്ടിൽ നിന്ന് 10,000 ക്യുസെക്‌സ് വെള്ളം തുറന്നുവിടുന്നതിനായി വ്യാഴാഴ്ച പുലർച്ചെ അണക്കെട്ടിന്റെ 13 ഷട്ടറുകളിൽ 10 എണ്ണം തമിഴ്‌നാട് തുറന്നിരുന്നു, ഇത് ഒടുവിൽ പെരിയാറിലെ ജലനിരപ്പ് 4 അടി കൂടി ഉയരാൻ…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് .മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു. ഡാമില്‍ റെഡ് അലേര്‍ട്ട്…

Read More
Click Here to Follow Us