മോദി ഭരണത്തില്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 12.76 ലക്ഷം കോടി ; തോമസ് ഐസക്ക്

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എഴുതിത്തള്ളിയാലും പലിശ ഉൾപ്പെടെയുള്ള വായ്പ തിരിച്ചടയ്ക്കാൻ വായ്പക്കാരൻ ബാധ്യസ്ഥനാണെന്നും തോമസ് ഐസക് പറഞ്ഞു. ഈ പോസ്റ്റ് വായിക്കുന്ന സംഘികളുടെ പ്രതികരണം ഇത് വെറും സാങ്കേതികം മാത്രമാണെന്ന് ആയിരിക്കും എന്നും തോമസ് ഐസക് പറഞ്ഞു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

കോർപ്പറേറ്റുകളാണ് ബാങ്കിനെ കൊള്ളയടിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അവർക്ക് വായ്പ നൽകുന്നത്. കിട്ടാക്കടത്തിന്‍റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നിരുന്നാലും, ഈ മോഷ്ടാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ റിസർവ് ബാങ്കോ കേന്ദ്ര സർക്കാരോ തയ്യാറല്ല,” ഐസക് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts