കർണാടക, കേരളം അണക്കെട്ട് പ്രശ്നത്തിൽ ഒന്നിച്ചു നിൽക്കണം ; പനീർശെൽവം 

ചെന്നൈ: കേരളം, കര്‍ണാടക സംസ്ഥാനങ്ങളുമായി നിലനില്‍ക്കുന്ന അണക്കെട്ട് പ്രശ്‌നങ്ങളില്‍ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച്‌ നില്‍ക്കണമെന്ന് എ ഐ എ ഡി എം കെ കോ – ഓര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വം.

കേരളത്തിലെ മുല്ലപ്പെരിയാര്‍, കർണാടകയിലെ മേക്കേദാട്ടു അണക്കെട്ടുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പനീർശെൽവത്തിന്റെ പ്രസ്താവന. ഇതിന്റെ പേരില്‍ കേരളത്തിലേയും കര്‍ണാടകയിലേയും സര്‍ക്കാരുകളെ ഒന്നിച്ച്‌ എതിര്‍ക്കണം എന്നാണ് പനീര്‍ ശെല്‍വം പറയുന്നത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

തമിഴ്നാട്ടില്‍ ഡി എം കെ അധികാരത്തില്‍ വന്നത് മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പണികളില്‍ കേരള സര്‍ക്കാര്‍ തടസം സൃഷ്ടിക്കുകയാണ് എന്ന് പനീർശെൽ വത്തിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു. കൂടാതെ മേക്കേദാട്ടു റിസര്‍വോയര്‍ പദ്ധതിയെ എതിര്‍ത്ത് തമിഴ്നാട് പ്രമേയം അംഗീകരിച്ചതോടെ ബി ജെ പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ വളരെ മോശമായ സമീപനമാണ് കാട്ടുന്നതെന്നും പനീർ ശെൽവം വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts