ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥ അറിയാം (21-03-2022)

ബെംഗളൂരു: മേഘാവൃതമായ ആകാശവും ചില പ്രദേശങ്ങളിൽ മിതമായ മഴയും പെയ്തതോടെ ഞായറാഴ്ചത്തെ വേനൽച്ചൂടിൽ നിന്ന് ബംഗളൂരുക്കാരെ രക്ഷിച്ചു. പകൽ വെയിലായിരുന്നെങ്കിലും ഉച്ചയ്ക്കും വൈകുന്നേരവും ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ റിപ്പോർട്ട് ചെയ്തതോടെയാണ് വേനൽച്ചൂടിൽ നിന്ന് ഏവർക്കും ആശ്വാസം ലഭിച്ചത്.

ഇനിയും അടുത്ത 5 ദിവസങ്ങളിൽ മഴ  പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ദക്ഷിണ ആൻഡമാൻ കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ആഴത്തിലുള്ള ന്യൂനമർദമായി മാറുകയോ അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുകയോ ചെയ്തേക്കാം എന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കൂട്ടിച്ചേർത്തു.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (KSNDMC) വരുണ മിത്ര ഡാഷ്‌ബോർഡ് കിഴക്ക്, യെലഹങ്ക, ആർആർ നഗർ, ദാസറഹള്ളി സോണുകളിലാണ് പകൽ സമയത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതായി റിപ്പോർട് ചെയ്തത്. ഈ കാലാവസ്ഥ രണ്ട് ദിവസത്തേക്ക് തുടരുമെമെന്നാണ് പ്രതീക്ഷിക്കുന്നുതെന്നും അടുത്ത രണ്ട് ദിവസങ്ങളിൽ മേഘാവൃതമായ ആകാശവും നേരിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts