ബെംഗളൂരു വിമാനത്താവളത്തിൽ പുരാതന വിഗ്രഹം പിടിച്ചെടുത്തു

ബെംഗളൂരു: മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ ശ്രമിച്ച പുരാതന വിഗ്രഹം അന്താരാഷ്ട്ര കൊറിയർ ടെർമിനലിൽ നിന്ന് കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് (സിഐയു), ബെംഗളൂരു എയർപോർട്ട്, എയർ കാർഗോ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥർ തടഞ്ഞു.

തമിഴ്‌നാട് ആസ്ഥാനമായുള്ള കയറ്റുമതിക്കാരനിൽ നിന്നാണ് പുരാതന വിഗ്രഹം കയറ്റുമതി ചെയ്തതെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ചരക്കു കയറ്റുമതി രേഖകളിൽ ഒരു പുതിയ വെങ്കല പുരാതന ഫിനിഷ് വിഗ്രഹം എന്നാണു രേഖപ്പെടുത്തിയിരുന്നത്.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പ്രസ്തുത വിഗ്രഹം 1972 ലെ ആൻറിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്‌സ് ആക്ടിന്റെ സെക്ഷൻ 24 പ്രകാരം ഒരു പുരാവസ്തു എന്ന നിലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിന്റെ അംഗീകൃത നോമിനിയെ കൊണ്ട് പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് കയറ്റുമതിക്കാരനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts