ഗംഗാ ആരതിക്ക് സമാനമായി സാങ്കി ടാങ്കിൽ മാർച്ച് 21 ന് ആദ്യമായി കാവേരി ആരതി നടക്കും

ബെംഗളൂരു: സദാശിവനഗറിലെ സാങ്കി ടാങ്കിൽ കാവേരി നദിയോടുള്ള ആദരസൂചകമായി, വാരണാസിയിൽ നടക്കുന്ന ഗംഗാ ആരതിക്ക് സമാനമായി, കാവേരി ആരതി എന്ന പേരിൽ ഒരു സവിശേഷ പരിപാടി കർണാടക സർക്കാർ ആദ്യമായി സംഘടിപ്പിക്കുന്നു. മാർച്ച് 21 ന് വൈകുന്നേരമാണ് ഈ പരിപാടി നടക്കുക.

വാരണാസിയിലെ ഗംഗാ ആരതി പോലെ തന്നെ കാവേരി ആരതി പരിപാടിയും ഗംഭീരമായി നടത്തും. ഉത്തർപ്രദേശിൽ നിന്നുള്ള പുരോഹിതന്മാരാണ് ചടങ്ങുകൾ നടത്തുന്നത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഏകദേശം 10,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക പരിപാടികൾ, ലേസർ ഷോ, ലൈവ് ഓർക്കസ്ട്ര, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടും.

കാവേരിയുടെ പോഷകനദിയായ വൃഷഭവതി നദി കാവേരി തടാകത്തിലേക്ക് ഒഴുകിയെത്തുന്നതുകൊണ്ടാണ് സാങ്കി ടാങ്ക് കാവേരി ആരതിയുടെ വേദിയായി തിരഞ്ഞെടുത്തത്. കാവേരി ആരതിക്കുള്ള ഒരുക്കങ്ങൾ ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് ഇതിനകം നടത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts