കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.
Read MoreDay: 18 March 2025
കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
ബെംഗളൂരു: ചിക്കോടി താലൂക്കിലെ സിദ്ധാപൂർവാടി ക്രോസിന് സമീപം തിങ്കളാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളാണ്. കാർ യാത്രക്കാരായ കല്‍പന അജിത്കുമാർ കോലി (37), മഹാദേവ് കനപ്പ കോലി (76), രുക്മിണി മഹാദേവ് കോലി (60) എന്നിവരാണ് മരിച്ചത്. അജിത്കുമാർ മഹാദേവ് കോലി (45), ആദിത്യ അജിത്കുമാർ കോലി (17), അനുജ അജിത്കുമാർ കോലി (13) എന്നിവർക്കാണ് പരിക്ക്.
Read Moreവൈദ്യുത പോസ്റ്റ് മറിഞ്ഞു വീണ് ഗർഭിണി ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിനി സുമതി, ബിഹാർ സ്വദേശിനി സോണി കുമാരി എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സദ്ദഗുണ്ടേപാളയയിലെ ബൈയപ്പനഹള്ളിയില്‍ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിനിയായ സുമതി, നാല് മാസം ഗർഭിണിയായിരുന്നു. ബിഹാർ സ്വദേശിനിയായ സോണി കുമാരി കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു. ബൈയ്യപ്പനഹള്ളിയില്‍ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്തെ പോസ്റ്റാണ് നിലം പൊത്തിയത്. പോസ്റ്റ് മറിയുന്നത് കണ്ട യുവതികള്‍ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും ദേഹത്തേയ്ക്ക് പൊടുന്നനെ പോസ്റ്റ്…
Read Moreപക്ഷിപ്പനി ഭീതി പരത്തി കാക്കകൾ കൂട്ടത്തോടെ ചത്തത് വീഴുന്നു
ബെംഗളൂരു: ഭാൽക്കിയിൽ തുടർച്ചയായി കാക്കകൾ ചത്തൊടുങ്ങുന്നത് പട്ടണത്തിൽ പക്ഷിപ്പനി ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ച സർക്കാർ ആശുപത്രി വളപ്പിൽ രണ്ട് കാക്കകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയതിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഉദ്ഗിറിലും പക്ഷിപ്പനി കണ്ടെത്തിയപ്പോൾ നൂറുകണക്കിന് കാക്കകൾ ചത്തിരുന്നു. ഇപ്പോൾ, ഭാൽക്കിയിൽ കാക്കകൾ ചത്തത് പക്ഷിപ്പനി പട്ടണത്തിലേക്കും പടരുമെന്ന ആശങ്കയിക്കാണ് നയിച്ചത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന അതിർത്തികളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് കോഴികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നുണ്ട്. കാക്കകൾ ചത്തതിനെത്തുടർന്ന്, മൃഗഡോക്ടർമാർ വിശദമായ പരിശോധനകൾ നടത്തി കാരണം…
Read Moreഗംഗാ ആരതിക്ക് സമാനമായി സാങ്കി ടാങ്കിൽ മാർച്ച് 21 ന് ആദ്യമായി കാവേരി ആരതി നടക്കും
ബെംഗളൂരു: സദാശിവനഗറിലെ സാങ്കി ടാങ്കിൽ കാവേരി നദിയോടുള്ള ആദരസൂചകമായി, വാരണാസിയിൽ നടക്കുന്ന ഗംഗാ ആരതിക്ക് സമാനമായി, കാവേരി ആരതി എന്ന പേരിൽ ഒരു സവിശേഷ പരിപാടി കർണാടക സർക്കാർ ആദ്യമായി സംഘടിപ്പിക്കുന്നു. മാർച്ച് 21 ന് വൈകുന്നേരമാണ് ഈ പരിപാടി നടക്കുക. വാരണാസിയിലെ ഗംഗാ ആരതി പോലെ തന്നെ കാവേരി ആരതി പരിപാടിയും ഗംഭീരമായി നടത്തും. ഉത്തർപ്രദേശിൽ നിന്നുള്ള പുരോഹിതന്മാരാണ് ചടങ്ങുകൾ നടത്തുന്നത്. ഏകദേശം 10,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക പരിപാടികൾ, ലേസർ ഷോ, ലൈവ് ഓർക്കസ്ട്ര, മറ്റ് സാംസ്കാരിക പരിപാടികൾ…
Read Moreടാങ്കർ മാഫിയകൾക്ക് എട്ടിന്റെ പണി; കാവേരി ജലം വേണോ? മൊബൈൽ ആപ്പിൽ തന്നെ ബുക്ക് ചെയ്യൂ! ജലബോർഡിന്റെ പുതിയ പദ്ധതി
ബെംഗളൂരു: വേനൽക്കാലത്ത് ബെംഗളൂരു നഗരത്തിൽ ജലക്ഷാമം ഒഴിവാക്കുന്നതിനും ടാങ്കർ മാഫിയ നിയന്ത്രിക്കുന്നതിനുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ പദ്ധതിയിടുന്നു. പൈപ്പ്‌ലൈൻ കാവേരി ജലവിതരണ സംവിധാനം ഇല്ലാത്ത പ്രദേശങ്ങളിൽ ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്തുകൊണ്ട് ടാങ്കർ മാഫിയ തടയുന്നതിനായി ഒരു ‘വെബ് അധിഷ്ഠിത മൊബൈൽ അഡാപ്റ്റീവ് ആപ്ലിക്കേഷൻ’ ആരംഭിക്കുന്നു. ഇതാദ്യമായാണ് ഒരു ആപ്പ് വഴി വാട്ടർ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നത്, ആപ്പിലേക്കുള്ള ലിങ്ക് ഉടൻ തന്നെ BWSSB വെബ്സൈറ്റിൽ ലഭ്യമാകും. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിൽ…
Read Moreഇന്ദിരാനഗർ പാർക്കിൽ ജോഗിംഗ് നിരോധിച്ചു; നടക്കാനും നിയന്ത്രണം; വിശദാംശങ്ങൾ
ബെംഗളൂരു: സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബെംഗളൂരുവിലെ ഒരു പാർക്ക് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. സമീപ ദിവസങ്ങളിൽ, പാർക്കുകളിൽ നടക്കുമ്പോൾ സ്ത്രീകളെ ഉപദ്രവിക്കുകയും കളിയാക്കുകയും, അക്രമികൾ അവരോട് മോശമായി പെരുമാറുകയും ചെയ്യുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടതോടെയാണ് നടപടി. ഇന്ദിരാനഗറിൽ സ്ഥിതി ചെയ്യുന്ന പാർക്കിൽ ജോഗിംഗ് നിരോധിച്ചു, കൂടാതെ കാൽനടയാത്രക്കാർ ഘടികാരദിശയിൽ മാത്രമേ നീങ്ങാവൂ എന്ന നിയമം കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, പാശ്ചാത്യ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. ‘ജോഗിംഗ് പാടില്ല’, ‘ഘടികാരദിശയിൽ നടക്കുക’, ‘ഗെയിമിംഗ് പ്രവർത്തനങ്ങൾ പാടില്ല’ എന്നിവ ഉൾപ്പെടുന്ന നിയമങ്ങൾ പരാമർശിക്കുന്ന ഒരു സൈൻബോർഡ്…
Read Moreശബരിമലയിലേക്ക് പോകുകയായിരുന്ന ബെംഗളൂരു സ്വദേശി ട്രെയിൻ യാത്രയ്‌ക്കിടയിൽ മരിച്ചു
ചാലക്കുടി : യശ്വന്ത്പുരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരീബ്‌രഥ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ബെംഗളൂരു സ്വദേശി ഗണേശ് റാവു (71) ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. മൃതദേഹം രാവിലെ എട്ടുമണിയോടെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറക്കിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗണേശ് റാവുവും കുടുംബവും 17 പേരടങ്ങുന്ന സംഘമായി ശബരിമലയിലേക്ക് പോകുകയായിരുന്നു. ബന്ധുക്കൾ കൂടെയുണ്ട്.
Read Moreസ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ഒരു വിദ്യാർഥി മരിച്ചു
ബെംഗളൂരു : മാണ്ഡ്യ മലവള്ളി താലൂക്കിലെ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഒരു വിദ്യാർഥി മരിച്ചു. അസ്വാസ്ഥ്യം അനുഭവപ്പെട്ട 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി കഗേപുര ഗ്രാമത്തിലെ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം. മേഘാലയയിൽ നിന്നുള്ള കെർകാങ് (13) ആണ് മരിച്ചത്. വെള്ളിയാഴ്ച മലവള്ളിയിൽ ഹോളി ആഘോഷത്തിനായി ഭക്ഷണം ഒരുക്കിയത് ഗ്രാമത്തിലുള്ള ഒരു വ്യവസായിയായിരുന്നു. ബാക്കിയായ ഭക്ഷണം സ്കൂളിലെ ഹോസ്റ്റലിലും നൽകി. 30 വിദ്യാർഥികളിൽ 24 പേർ മേഘാലയയിൽനിന്നും നേപ്പാളിൽനിന്നുമുള്ള അനാഥ വിദ്യാർഥികളായിരുന്നു. ശനിയാഴ്ച രാവിലെ ഭക്ഷണംകഴിച്ച ചില വിദ്യാർഥികൾക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. ഇവർക്ക്…
Read Moreവിഷുയാത്രത്തിരക്ക്: കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു : വിഷുക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് അഞ്ച് സർവീസുകളും. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് ബസുകൾ. വിഷു അവധിദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ വേണ്ടത്ര യാത്രാസൗകര്യമില്ലാത്തത് ബെംഗളൂരു മലയാളികളെ ദുരിതത്തിലാക്കുക പതിവാണ്. തീവണ്ടികളിൽ ടിക്കറ്റുകൾ ഇപ്പോഴേ തീർന്നു. കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യബസുകളുമാണ് ഇനി യാത്രക്കാരുടെ ആശ്രയം. വിഷു അടുക്കുമ്പോഴേക്കും…
Read More