വിഷുയാത്രത്തിരക്ക്: കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

bus

ബെംഗളൂരു : വിഷുക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് അഞ്ച് സർവീസുകളും. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് ബസുകൾ.

വിഷു അവധിദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ വേണ്ടത്ര യാത്രാസൗകര്യമില്ലാത്തത് ബെംഗളൂരു മലയാളികളെ ദുരിതത്തിലാക്കുക പതിവാണ്. തീവണ്ടികളിൽ ടിക്കറ്റുകൾ ഇപ്പോഴേ തീർന്നു. കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യബസുകളുമാണ് ഇനി യാത്രക്കാരുടെ ആശ്രയം.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

വിഷു അടുക്കുമ്പോഴേക്കും ആർടിസി ബസുകളിലും ടിക്കറ്റുകൾ തീരും. അവസരം മുതലെടുത്ത് സ്വകാര്യബസുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയരും. പലപ്പോഴും വിമാനടിക്കറ്റിനെക്കാൾ നിരക്ക് സ്വകാര്യബസുകളിൽ നൽകേണ്ടിവരാറുണ്ട്. ഈ സാഹചര്യത്തിൽ ആർടിസി ബസുകൾ പ്രത്യേക സർവീസ് നടത്തുന്നത് യാത്രക്കാർക്ക് അനുഗ്രഹമാകും. കൂടുതൽ പ്രത്യേകബസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

അതേസമയം, കേരള ആർടിസി ഇതുവരെ പ്രത്യേക സർവീസുകളോടിക്കാൻ നടപടിയൊന്നുമെടുത്തിട്ടില്ല. വരുംദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts