മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സീനിയർ ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: ഹൊസ്‌ക്കോട്ടേ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ഡി. വിദ്യാർത്ഥിനി ക്വാറിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ സീനിയർ ഡോക്ടർക്കെതിരെ കേസെടുത്തു. ദർശിനി 26 ആണ് കോലാറിലെ കെഡ്ഡട്ടി ക്വാറിയിൽ ചാടി ജീവനൊടുക്കിയിരുന്നു. ദർശിനിയുടെ സഹോദരന്റെ പരാതിയിൽ സീനിയർ ഡോക്ടർ മഹേഷിനെതിരെ പോലീസ് കേസ് എടുത്തു.

മഹേഷ് മാനസികമായി പീഡിപ്പിച്ചതായും ആശുപത്രി മാനേജ്‍മെന്റ് അവധി നൽകാതെ ജോലി ചെയ്യിപ്പിച്ചതായും ദർശിനി പറഞ്ഞതായി കുടുംബം ആരോപിച്ചു. കോളജിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ക്വാറിയിലേക്ക് ഓട്ടോ മാർഗം എത്തി ദർശിനി സുഹൃത്തിനെ ഫോൺ മുഖേന അറിയിച്ച ശേഷമാണ് ജീവനൊടുക്കിയത്. സുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. എന്നാൽ ആരോപണങ്ങൾ തള്ളിയ ആശുപത്രയ അധികൃതർ ദർശിനി പരാതി നല്കിയിരുന്നില്ലെന്ന് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts