അംബാരി ഉത്സവിന്റെ വിമാനത്താവളം – കുന്ദാപുര ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് ഉഡുപ്പി കുന്ദാപുരയിലേക്ക് കർണാടക ആർ.ടി.സിയുടെ എ.സി. മൾട്ടി ആക്സിൽ സ്ലീപ്പർ (അംബാരി ഉത്സാവ്) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യമായാണ് വിമാനത്താവളത്തിൽ നിന്ന് സ്ലീപ്പർ ബസ് സർവീസ് കെ.എസ്.ആർ.ടി.സി തുടങ്ങുന്നത്.

രാത്രി 9 വിമാനത്താവള ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 6.30 ന് കുന്ദാപുരയിലെത്തും. രാത്രി 8 .30 ന് കുന്ദാപുരയിൽ നിന്ന് പുറപ്പെട്ട്‌ രാവിലെ 6 ന് വിമാനത്താവളത്തിലെത്തും 1900 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊഗ്ഗിലു ക്രോസ്,മജെസ്റ്റിക്, കെംപെഗൗഡ ബസ് ടെർമിനൽ, യശ്വന്ത്പുര ഗോവേദന തീയേറ്റർ, ഗോരഗുണ്ഡപാളയ, ജാലഹള്ളി ക്രോസ്, നെലമംഗല കുണിഗല്‍ ബൈപാസ്, ഉപ്പിനങ്ങാടി, ബി.സി.റോഡ്, മംഗളുരു, സൂറത്ത്കൽ, പടുബിദ്രി, ഉഡുപ്പി മണിപ്പാൽ വഴിയാണ് സർവീസ്. നിലവിൽ മൈസൂരു, മടിക്കേരി, കുന്ദാപുര, എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയിൽ സെമിസ്ലീപ്പർ ഫ്ലൈ ബസ് സർവീസുകൾ ഉണ്ട്. ടിക്കറ്റ് റിസർവേഷന് :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts