റിലീസിന് തൊട്ടുപിന്നാലെ ദൃശ്യം-2 ടെലഗ്രാമിൽ !

ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം 2 ചോർന്നു.

റിലീസിന് 2 മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാം ആപ്പിൽ വന്നു.

ആരാധകർ ഏറെ കൈയ്യടിയോടെ സ്വീകരിച്ച ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.

നല്ല അഭിപ്രായത്തോടെയാണ് പ്രേക്ഷകർ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെയും സ്വീകരിച്ചത്.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവർത്തകരെയും നിരാശരാക്കുകയാണ്.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

വ്യാജ പതിപ്പിറങ്ങിയത് ദൌർഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു.

ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം സന്തോഷിപ്പിക്കുന്നതെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.

ദൃശ്യം-1 നേക്കാൾ നല്ലതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അത് തന്നെ കൂടുതൽ ഞെട്ടിച്ചെന്നും ജിത്തു ജോസഫ് പറഞ്ഞു.

നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ പറ്റാതെ പോയത്.

തിയേറ്ററിലായിരുന്നെങ്കിൽ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും. പക്ഷേ ഫാമിലികൾ തിയേറ്ററുകളിലേക്ക് വരാൻ മടിക്കുമെന്നാണ് പല കുടുംബങ്ങളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്ക്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

അതാണ് ഒടിടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts