രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി.റെയില്‍വേ ടെര്‍മിനല്‍ നമ്മ ബെംഗളൂരുവില്‍.

ബെംഗളൂരു : രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി.റെയില്‍വേ ടെര്‍മിനല്‍ വരുന്നു നമ്മുടെ ബയപ്പനഹള്ളിയില്‍.

റെയിൽവെ ടെർമിനൽ ഭാരത രത്ന എം.വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെടുക.

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച് രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

http://88t.8a2.myftpupload.com/archives/3835

4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്.

രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്.
ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്.

http://88t.8a2.myftpupload.com/archives/34363

ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ.

എസ്കലേറ്ററുകളും ലിഫ്റ്റകളും ഏഴ് പ്ലാറ്റ്ഫോമുകളിലുമുണ്ട്.
വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്.

സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us